രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

By Web TeamFirst Published Dec 28, 2023, 11:15 AM IST
Highlights

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഷുഗര്‍ കൂടുതലാണോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അത്തരത്തില്‍ പ്രമേഹ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

മഞ്ഞളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍ക്കുമിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

രണ്ട്...

നെല്ലിക്കയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. 

മൂന്ന്...

പാവയ്ക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പാവയ്ക്കയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു.  ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ  അളവ് ഉയരാതെ നിലനിര്‍ത്താന്‍ സഹായിക്കും. 

നാല്... 

ആപ്പിളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

അഞ്ച്...

സിട്രസ് പഴങ്ങൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവയില്‍ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഈ പഴങ്ങളിൽ ഭൂരിഭാഗവും കുറഞ്ഞ ജിഐ സ്കോറും ഉള്ളവയാണ്. 

ആറ്... 

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും വിറ്റാമിനുകളും മറ്റ് ധാതുക്കളും അടങ്ങിയ ബദാം, നിലക്കടല തുടങ്ങിയ നട്സുകള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പതിവായി പിയർ പഴം കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

youtubevideo

click me!