യൂറിക് ആസിഡ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

By Web Team  |  First Published Mar 16, 2024, 12:47 PM IST

ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.  കൃത്യമായ ഡയറ്റിലൂടെ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. അത്തരത്തില്‍ യൂറിക് ആസിഡ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 


രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നത് മൂലം സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ  അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും.  കൃത്യമായ ഡയറ്റിലൂടെ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. അത്തരത്തില്‍ യൂറിക് ആസിഡ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

undefined

ആദ്യമായി വെള്ളം ധാരാളം കുടിക്കുക എന്നതാണ് യൂറിക് ആസിഡിനെ പുറംതള്ളാന്‍ ചെയ്യേണ്ടത്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. 

രണ്ട്...  

നാരങ്ങാ വെള്ളമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന വിറ്റാമിൻ സി അടങ്ങിയ നാരങ്ങാ നീരം ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ഗുണം ചെയ്യും. ഇതിനായി രാവിലെ വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിക്കുന്നതും നല്ലതാണ്. 

മൂന്ന്... 

ചെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെറിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിനായി ചെറി ജ്യൂസായോ പഴമായോ കഴിക്കാം. 

നാല്... 

ബെറി പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

അഞ്ച്... 

ആപ്പിള്‍ സൈഡര്‍ വിനഗറാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും   യൂറിക് ആസിഡിനെ കുറയ്ക്കാന്‍ സഹായിക്കും. 

ആറ്... 

യോഗര്‍ട്ടാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റ് കുറഞ്ഞ യോഗര്‍ട്ട് യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

Also read: ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

youtubevideo

click me!