കുട്ടികളുടെ മസ്തിഷ്ക വികാസത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന ഹോർമോണുകൾ ഇവ ഉത്പാദിപ്പിക്കുന്നു. മുതിർന്നവരിൽ ഇത് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൈറോയിഡിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.
തൈറോയ്ഡിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടത് ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രധാനമാണ്. കുട്ടികളുടെ മസ്തിഷ്ക വികാസത്തിനും വളർച്ചയ്ക്കും സഹായിക്കുന്ന ഹോർമോണുകൾ ഇവ ഉത്പാദിപ്പിക്കുന്നു. മുതിർന്നവരിൽ ഇത് മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൈറോയിഡിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.
തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
രണ്ട്...
പാലും പാലുല്‍പ്പന്നങ്ങളുമാണ രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, ആരോഗ്യകരമായ കൊഴുപ്പ്, അയഡിന്‍ തുടങ്ങിയവ അടങ്ങിയ പാല്‍, തൈര്, ചീസ് തുടങ്ങിയവ തൈറോയിഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
മൂന്ന്...
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിന്‍ ധാരാളം അടങ്ങിയ മുട്ട പതിവായി കഴിക്കുന്നതും തൈറോയിഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ മുട്ടയില്‍ സിങ്കും സെലീനിയവും അടങ്ങിയിട്ടുണ്ട്. ഇവയും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
നാല്...
സാധാരണ ഉപ്പിന് പകരം അയഡിന്‍ അടങ്ങിയ ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും തൈറോയ്ഡിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
അഞ്ച്...
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, ക്രാന്‍ബെറി തുടങ്ങിയ ബെറി പഴങ്ങളും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ആറ്...
പയറു വര്‍ഗങ്ങളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിനും മറ്റ് പ്രോട്ടീനുകളും അടങ്ങിയ ഇവയും തൈറോയ്ഡിന്‍റെ ആരോഗ്യത്തിനായി കഴിക്കാം.
ഏഴ്...
നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിനും മറ്റ് വിറ്റാമിനുകളും അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും തൈറോയ്ഡിന് നല്ലതാണ്. ഇതിനായി ബദാം, സൂര്യകാന്തി വിത്തുകള്‍, ഫ്ളക്സ് സീഡ് എന്നിവ കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...