കുടലിലെ ചീത്ത ബാക്ടീരിയകളെ അല്ലെങ്കില്‍ വിരശല്യം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Feb 2, 2024, 2:46 PM IST

വയറില്‍ താമസിക്കുന്ന നല്ല ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുമെന്ന് നമ്മുക്ക് അറിയാം. എന്നാൽ കുടലിൽ ചീത്ത ബാക്ടീരിയകളും വിരകളും ഉണ്ട്. 


നമ്മുടെ കുടൽ അല്ലെങ്കിൽ ദഹനവ്യവസ്ഥയിൽ നല്ലതും ചീത്തയുമായ ബാക്ടീരിയകൾ ഉണ്ട്. വയറില്‍ താമസിക്കുന്ന നല്ല ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുമെന്ന് നമ്മുക്ക് അറിയാം. എന്നാൽ കുടലിൽ ചീത്ത ബാക്ടീരിയകളും വിരകളും ഉണ്ട്. ഇവ കുടലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ കുടലിലെ ചീത്ത ബാക്ടീരിയകളെ അല്ലെങ്കില്‍ വിരശല്യം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

undefined

വെളുത്തുള്ളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ആന്‍റി മൈക്രോബയൽ ഗുണങ്ങളാൽ നിറഞ്ഞതാണ് വെളുത്തുള്ളി.  ഇത് നിങ്ങളുടെ ശരീരത്തിലെ വിരകൾ, അനാരോഗ്യകരമായ ബാക്ടീരിയകൾ എന്നിവയെ അകറ്റാന്‍ സഹായിക്കും. 

രണ്ട്... 

ഇഞ്ചിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയിൽ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ചീത്ത ബാക്ടീരിയകളെ അകറ്റി കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കും. 

മൂന്ന്... 

മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റിസെപ്റ്റിക്, ആന്‍റി മൈക്രോബയൽ ഗുണങ്ങള്‍ അടങ്ങിയതാണ് മഞ്ഞള്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിലെ അനാരോഗ്യകരമായ ബാക്ടീരിയകളെ അകറ്റാനും നിങ്ങളുടെ രക്തം ശുദ്ധീകരിക്കാനും സഹായിക്കും. 

നാല്... 

വെള്ളരിക്കാ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിര്‍ജ്ജലീകരണത്തെ തടയാനും കുടലിലെ വിരകളെ അകറ്റാനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

അഞ്ച്... 

പപ്പായ വിത്തുകൾ ആണ് അവസാനമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായ വിത്തുകളും കുടലിലെ ചീത്ത ബാക്ടീരിയകളെ അകറ്റാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കൊളസ്ട്രോള്‍ കുറയ്ക്കണോ? ജങ്ക് ഫുഡിന് പകരം കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

youtubevideo

click me!