പ്രോട്ടീൻ പൗഡറിന് പകരം നിങ്ങള്‍ക്ക് ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

By Web Team  |  First Published Jan 10, 2024, 12:40 PM IST

ശരീരഭാരത്തിന് അനുസരിച്ചാണ് നമ്മള്‍ പ്രോട്ടീൻ എടുക്കേണ്ടത്. ഒരു കിലോ ഭാരത്തിന് 0.8 ഗ്രാം എന്ന നിലയിലാണ് പ്രോട്ടീൻ ആവശ്യമായി വരിക. ഉദാഹരണത്തിന് 50 കിലോ ശരീരഭാരം ഉണ്ടെങ്കില്‍ 40 ഗ്രാമോളം പ്രോട്ടീൻ ആവശ്യമായി വരും.


ഫിറ്റ്നസ് തല്‍പരരോ, ബോഡി ബില്‍ഡേഴ്സോ ഒക്കെ പ്രോട്ടീൻ പൗഡര്‍ കഴിക്കാറുണ്ട്. ഇവര്‍ മാത്രമല്ല പ്രോട്ടീനിന്‍റെ മികച്ച സ്രോതസാണല്ലോ, പ്രോട്ടീൻ കുറവ് ഉണ്ടാകേണ്ടല്ലോ എന്നോര്‍ത്ത് പലരും പ്രോട്ടീൻ പൗഡറിലേക്ക് ആകൃഷ്ടരാകുന്നുണ്ട്. എന്നാല്‍ ഇങ്ങനെ യഥേഷ്ടം പ്രോട്ടീൻ പൗഡര്‍ കഴിക്കാൻ പാടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

നമ്മുടെ ശരീരത്തിന് ദിവസവും വേണ്ടിവരുന്നൊരു പ്രോട്ടീൻ അളവുണ്ട്. പതിവായി ഇതില്‍ കുറവ് സംഭവിക്കുമ്പോഴാണ് പ്രോട്ടീൻ കുറവുണ്ടാകുന്നത്. അതുപോലെ തന്നെ ഈ ആവശ്യത്തിലും കൂടുതലായി പ്രോട്ടീൻ ശരീരത്തിലെത്തുന്നതും നല്ലതല്ല. 

Latest Videos

undefined

ശരീരഭാരത്തിന് അനുസരിച്ചാണ് നമ്മള്‍ പ്രോട്ടീൻ എടുക്കേണ്ടത്. ഒരു കിലോ ഭാരത്തിന് 0.8 ഗ്രാം എന്ന നിലയിലാണ് പ്രോട്ടീൻ ആവശ്യമായി വരിക. ഉദാഹരണത്തിന് 50 കിലോ ശരീരഭാരം ഉണ്ടെങ്കില്‍ 40 ഗ്രാമോളം പ്രോട്ടീൻ ആവശ്യമായി വരും. ഇത്രയും പ്രോട്ടീൻ നമുക്ക് ഭക്ഷണത്തിലൂടെ തന്നെ കണ്ടെത്താൻ സാധിക്കും. ഇനി പ്രോട്ടീൻ പൗഡറിന് പകരമായി കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ബനാന സ്മൂത്തി...

പ്രോട്ടീന്‍റെ നല്ലൊരു സ്രോതസായിരിക്കും നേന്ത്രപ്പഴം കൊണ്ടുണ്ടാക്കുന്ന സ്മൂത്തി. പാലും നേന്ത്രപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകള്‍. കഴിയുന്നതും പഞ്ചസാര ഒഴിവാക്കുകയോ അല്ലെങ്കില്‍ വളരെ മിതമായ അളവില്‍ മാത്രം ചേര്‍ക്കുകയോ ചെയ്യാം. ഇതിലേക്ക് അല്‍പം പീനട്ട് ബട്ടര്‍, ഓട്ട്സ്, ചിയ സീഡ്സ് എന്നിവ കൂടി ചേര്‍ക്കുന്നത് നല്ലതായിരിക്കും. എല്ലാം നന്നായി ബ്ലെൻഡ് ചെയ്തെടുത്ത് കഴിക്കാം. ഏകദേശം 15 ഗ്രാം പ്രോട്ടീനെങ്കിലും ഇതിലൂടെ കിട്ടും. 

ഗ്രീക്ക് യോഗര്‍ട്ട്...

ഗ്രീക്ക് യോഗര്‍ട്ട് പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നതും പ്രോട്ടീൻ പ്രശ്നം പരിഹരിക്കും. 100 ഗ്രാം ഗ്രീക്ക് യോഗര്‍ട്ടില്‍ നിന്ന് 10 ഗ്രാം പ്രോട്ടീൻ ലഭിക്കാവുന്നതാണ്. ഗ്രീക്ക് യോഗര്‍ട്ട് ചിലര്‍ അങ്ങനെ തന്നെ കഴിക്കും. ചിലര്‍ മധുരം ചേര്‍ത്തോ അല്ലെങ്കില്‍ ഫ്രൂട്ട്സും നട്ട്സും ചേര്‍ത്തോ കഴിക്കും. പഞ്ചസാര ചേര്‍ക്കുന്നതിന് പകരം കോക്കനട്ട് ഷുഗര്‍ പോലുള്ള ഹെല്‍ത്തി സ്വീറ്റ്നേഴ്സ് ചേര്‍ക്കുന്നതാണ് നല്ലത്. 

നട്ട്സ്...

ദിവസവും ഒരുപിടി നട്ട്സ് കഴിക്കുന്നതും പ്രോട്ടീൻ ഉറപ്പിക്കാൻ സഹായിക്കും. ബദാം, അണ്ടിപ്പരിപ്പ്, പിസ്ത, വാള്‍നട്ട്സ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് വര്‍ക്കൗട്ട് ചെയ്യുന്നവര്‍ തീര്‍ച്ചയായും നട്ട്സ് പതിവായി കഴിക്കണം. 

മുട്ട...

ഏറ്റവും 'ചീപ്പെസ്റ്റ്' പ്രോട്ടീൻ ഫുഡ് ഏതാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് മുട്ടയാണെന്ന്.  2 പുഴുങ്ങിയ മുട്ട കഴിച്ചാല്‍ തന്നെ 15 ഗ്രാമോളം പ്രോട്ടീനായി. ബാക്കി ദിവസത്തില്‍ വേണ്ട പ്രോട്ടീൻ മാത്രം മറ്റുള്ള ഭക്ഷണത്തില്‍ നിന്ന് കണ്ടെത്തിയാല്‍ മതി. വര്‍ക്കൗട്ടിന്‍റെ അരമണിക്കൂര്‍ മുമ്പ് കഴിക്കാൻ അനുയോജ്യമായ നല്ലൊരു പ്രോട്ടീൻ ഫുഡ് കൂടിയാണ് മുട്ട.

കോട്ടേജ് ചീസ്...

ചിക്കനും മുട്ടയുമെല്ലാം പ്രോട്ടീന്‍റെ നല്ല ഉറവിടങ്ങളാണെന്ന് നമുക്കറിയാം. എന്നാല്‍ സസ്യാഹാരം മാത്രം കഴിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ചിക്കനും മുട്ടയും കഴിക്കാൻ സാധിക്കില്ലല്ലോ. അതിന് പകരമായി കോട്ടേജ് ചീസ് കഴിക്കാവുന്നതാണ്. കോട്ടേജ് ചീസ് അല്ലെങ്കില്‍ പനീര്‍ കഴിക്കുന്നതിലൂടെയും നല്ലൊരളവ് പ്രോട്ടീൻ നമുക്ക് നേടാനാകും. 

Also Read:- ഗ്രീൻ ടീ നല്ലതുതന്നെ; പക്ഷേ അധികമായാല്‍ ഈ പ്രശ്നങ്ങള്‍ പിടിപെടാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!