നമ്മുടെ ചർമ്മം പുറത്ത് നിന്ന് വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ ഉള്ളില്‍ നിന്നും അതിനെ പോഷിപ്പിക്കുന്നതും നിർണായകമാണ്. ഇതിനായി ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
ശരീരത്തിന്‍റെ ആരോഗ്യം പോലെതന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യവും സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. നമ്മുടെ ചർമ്മം പുറത്ത് നിന്ന് വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ ഉള്ളില്‍ നിന്നും അതിനെ പോഷിപ്പിക്കുന്നതും നിർണായകമാണ്. ഇതിനായി ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം.
ചര്‍മ്മം തിളങ്ങാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
undefined
ഒന്ന്...
സിട്രസ് പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് കൊളാജിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ചര്‍മ്മം ദൃഢമുള്ളതാക്കാനും സഹായിക്കും. ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
രണ്ട്...
അവക്കാഡോ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ഇയും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ ഇവ നല്ലതാണ്.
മൂന്ന്...
ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും സിയും ഇയും അയേണും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നാല്...
സാല്‍മണ്‍ മത്സ്യം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷുകള്‍ ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
അഞ്ച്...
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളില്‍ ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
ആറ്...
തൈരാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. പ്രോബയോട്ടിക് ഭക്ഷണമായ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഏഴ്...
നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാം, സൂര്യകാന്തി വിത്തുകള്‍, ഫ്ലക്സ് സീഡുകള്‍ തുടങ്ങിയവയില്‍ വിറ്റാമിന്‍ ഇയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: സപ്പോട്ട കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍, നിങ്ങള്‍ ഉറപ്പായും അറിയേണ്ടത്...