സ്ത്രീകൾ നിർബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ...

By Web Team  |  First Published Oct 14, 2020, 10:11 AM IST

ആർത്തവം, ഗർഭധാരണം, പ്രസവം, ആ‍ർത്തവവിരാമം എന്നീ പല ഘട്ടങ്ങളിലൂടെ സ്ത്രീകൾ കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ പല വിധ ഹോർമോൺ വ്യതിയാനങ്ങളും ശാരീരിക അസ്വസ്ഥതകളും സ്ത്രീകൾക്ക് ഉണ്ടാകാം. 


പ്രായം ചെല്ലുമ്പോൾ, ശാരീരികമായുണ്ടാകുന്ന മാറ്റങ്ങൾ  സ്ത്രീകളുടെ ആരോഗ്യത്തെ പല രീതിയില്‍ ബാധിക്കാം. അതിനാല്‍ മുപ്പത്, നാല്‍പത് കഴിഞ്ഞ സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തിന് കുറച്ച് കൂടുതല്‍ പ്രാധാന്യം നല്‍കണം. ആർത്തവം, ഗർഭധാരണം, പ്രസവം, ആ‍ർത്തവവിരാമം എന്നീ പല ഘട്ടങ്ങളിലൂടെ സ്ത്രീകൾ കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ പല വിധ ഹോർമോൺ വ്യതിയാനങ്ങളും ശാരീരിക അസ്വസ്ഥതകളും സ്ത്രീകൾക്ക് ഉണ്ടാകാം. ശരിയായ ഭക്ഷണരീതി കൊണ്ട് ഇത്തരം പല പ്രശ്നങ്ങളെയും നേരിടാൻ കഴിയും. 

എല്ലാ ദിവസവും സ്ത്രീകൾ  ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

undefined

ഒന്ന്...

ചീരയാണ് ഈ പട്ടികയിലെ ഒന്നാമന്‍. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍  ചീരയില്‍ അടങ്ങിയിട്ടുണ്ട്. വിളർച്ചയെ തടയാനും പ്രതിരോധശേഷി നിലനിര്‍ത്താനും ചീര സഹായിക്കും. 

രണ്ട്...

ദിവസവും ചെറുപയർ, കടല തുടങ്ങിയ എന്തെങ്കിലും പയര്‍വര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. എല്ലുകൾക്ക് ബലം കിട്ടാൻ വളരെ മികച്ചതാണ് ഇവ. 

മൂന്ന്...

സ്ത്രീകള്‍ നട്സും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് പ്രോട്ടീന്‍ ലഭിക്കാന്‍ ഏറേ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും ഇവ സഹായിക്കും. 

നാല്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. മത്തി, അയല, സാൽമൺ തുടങ്ങിയവ ധാരാളം കഴിക്കുക.  പോഷകങ്ങള്‍ ലഭിക്കാന്‍ ഇവ സഹായിക്കും. 

അഞ്ച്...

സ്ത്രീകള്‍ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആരോഗ്യത്തിന് നല്ലതാണ്. ബ്രേക്ക്ഫാസ്റ്റിനോ അത്താഴത്തിനോ ഓട്സ് കഴിക്കാവുന്നതാണ്. പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും. 

Also Read: തലമുടി കൊഴിച്ചിലുണ്ടോ? അടുക്കളയിലുള്ള ഈ അഞ്ച് വസ്തുക്കള്‍ കൊണ്ട് പരിഹരിക്കാം...

click me!