സൊമാറ്റോയില്‍ ഏറ്റവും കുറവ് റേറ്റിംഗുള്ള റെസ്റ്റോറന്‍റില്‍ നിന്ന് ഭക്ഷണം; യുവതിയുടെ പരീക്ഷണം, വീഡിയോ...

By Web Team  |  First Published Mar 9, 2023, 12:23 PM IST

ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നമ്മള്‍ അതത് ആപ്പുകളില്‍ തന്നെ റെസ്റ്റോറന്‍റുകള്‍ക്ക് നല്‍കിയിരിക്കുന്ന റേറ്റിംഗ് നോക്കാറുണ്ട്. ഇതനുസരിച്ചാണ് അധികപേരും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറ്. എന്നാല്‍ എപ്പോഴും ഈ റേറ്റിംഗ് കൃത്യമാണെന്ന അഭിപ്രായം നമുക്ക് ഉണ്ടാകണമെന്നില്ല. 


ഇത് ഓൺലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകളുടെ കാലമാണ്. പുറത്ത് പോയി ട്രാഫിക്കില്‍ സമയം ചെലവിട്ട്, കഷ്ടപ്പെട്ട് റെസ്റ്റോറന്‍റിലെ തിരക്കുകള്‍ക്കിടയില്‍ ക്യൂ നിന്ന് ഭക്ഷണം വാങ്ങിക്കുന്നതിന്‍റെ അധ്വാനവും സമയവും ലാഭിക്കുകയെന്നതാണ് ഓണ്‍ലൈൻ ഓര്‍ഡറുകളുടെ സൗകര്യം.

മിക്കവാറും ജോലി ചെയ്യുന്നവര്‍ തന്നെയാണ് തങ്ങളുടെ തിരക്കുകള്‍ക്കിടയില്‍ സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ആപ്പുകളെ ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഓണ്‍ലൈൻ ഫുഡ് ഓര്‍ഡറുകള്‍ ഇപ്പോള്‍ നാള്‍ക്കുനാള്‍ കൂടിവരുന്നത് കാണാം. 

Latest Videos

undefined

ഇത്തരത്തില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നമ്മള്‍ അതത് ആപ്പുകളില്‍ തന്നെ റെസ്റ്റോറന്‍റുകള്‍ക്ക് നല്‍കിയിരിക്കുന്ന റേറ്റിംഗ് നോക്കാറുണ്ട്. ഇതനുസരിച്ചാണ് അധികപേരും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാറ്. എന്നാല്‍ എപ്പോഴും ഈ റേറ്റിംഗ് കൃത്യമാണെന്ന അഭിപ്രായം നമുക്ക് ഉണ്ടാകണമെന്നില്ല. 

ഇപ്പോഴിതാ ഒരു ഫുഡ് വ്ളോഗര്‍ നടത്തിയൊരു പരീക്ഷണത്തിന്‍റെ വീഡിയോ ആണ് ഏറെ ശ്രദ്ധേയമാകുന്നത്. ദക്ഷിണ കൊറിയൻ വ്ളോഗറായ മെഗ്ഗി കിം ഇന്ത്യയില്‍ ജയ്‍പൂരിലാണുള്ളത്. ഇവിടെ സൊമാറ്റോയില്‍ ഏറ്റവും കുറവ് റേറ്റിംഗ് ഇട്ടിരിക്കുന്ന റെസ്റ്റോറന്‍റില്‍ നിന്ന് ഇവര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയാണ്.

വെജിറ്റേറിയൻ താലിയാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ചോറും പരിപ്പും മിക്സഡ് റയ്‍ത്തയുമെല്ലാം ഇവരുടെ പാത്രത്തില്‍ കാണാം. ഭക്ഷണപ്പൊതി തുറന്ന് ആദ്യം ഭക്ഷണം കാണുമ്പോള്‍ അല്‍പം അത്ഭുതം മെഗ്ഗിക്കുണ്ടാകുന്നുണ്ടെങ്കിലും കഴിച്ചുതുടങ്ങുമ്പോള്‍ ഇവര്‍ക്ക് ഭക്ഷണം ഇഷ്ടമായിരിക്കുകയാണ്. ഭക്ഷണം മുഴുവനായി ആസ്വദിച്ച് കഴിച്ച ശേഷം ഇവര്‍ പറയുന്നത്, ഒരുപക്ഷേ തന്‍റെ 'ടേസ്റ്റ് വളരെ ബോറായിരിക്കും' എന്നാണ്. അതായത് ഏറ്റവും കുറവ് റേറ്റിംഗ് നല്‍കിയിരിക്കുന്ന റെസ്റ്റോറന്‍റിലെ ഭക്ഷണമാണല്ലോ ഇവര്‍ക്ക് ഇഷ്ടപ്പെട്ടിരിക്കുന്നത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും മോശം ഭക്ഷണം പോലും പല വിദേശികള്‍ക്കും നല്ലതായി തോന്നാമെന്നും അതില്‍ വലിയ കഴമ്പില്ലെന്നും ഇവരുടെ വീഡിയോയ്ക്ക് താഴെ ഇന്ത്യയില്‍ നിന്നുള്ള പലരും കമന്‍റ്  ചെയ്തിട്ടുണ്ട്. 

വീഡിയോ കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meggy Kim (@meggykim_)

Also Read:- മുറിയില്‍ എട്ടുകാലി; നീക്കം ചെയ്യാൻ തയ്യാറാകുന്നവര്‍ക്ക് പണം ഓഫര്‍ ചെയ്ത് യുവതി

 

 

click me!