ഇങ്ങനെയും മാഗി തയ്യാറാക്കാം; വ്യത്യസ്തമായ റെസിപിയുമായി വീഡിയോ

By Web Team  |  First Published Mar 5, 2023, 8:38 AM IST

മിക്ക വീടുകളിലും എപ്പോഴും തയ്യാറാക്കുന്നൊരു വിഭവമാണ് മാഗി. വളരെ എളുപ്പത്തില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്തെടുക്കാമെന്നതിനാലാണ് അധികപേരും മാഗിയെ എപ്പോഴും ആശ്രയിക്കുന്നത്. എന്നാല്‍ എപ്പോഴും മാഗി ഒരേ രീതിയില്‍ തയ്യാറാക്കുമ്പോള്‍ അതില്‍ വിരസതയനുഭവപ്പെടാം. 


ഓരോ ദിവസവും അനവധി ഫുഡ് വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്. വൈവിധ്യമാര്‍ന്ന രുചികള്‍ പരിചയപ്പെടുത്തുന്നതോ, ഭക്ഷണസംസ്കാരങ്ങള്‍ തന്നെ പരിചയപ്പെടുത്തുന്നതോ ആയ ഫുഡ് വീഡിയോകളാണ് കാര്യമായും ഇക്കൂട്ടത്തിലുണ്ടാകാറ്. നമ്മള്‍ എപ്പോഴും തയ്യാറാക്കാറുള്ള വിഭവങ്ങളില്‍ തന്നെ നടത്തുന്ന പരീക്ഷണങ്ങള്‍ ആണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെ ഏറെ കിട്ടാറുമുണ്ട്. കാരണം പതിവായി തയ്യാറാക്കുന്ന വിഭവങ്ങളില്‍ എന്തെങ്കിലും പുതുമ ചെയ്യണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. 

ഇത്തരത്തില്‍ മിക്ക വീടുകളിലും എപ്പോഴും തയ്യാറാക്കുന്നൊരു വിഭവമാണ് മാഗി. വളരെ എളുപ്പത്തില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്തെടുക്കാമെന്നതിനാലാണ് അധികപേരും മാഗിയെ എപ്പോഴും ആശ്രയിക്കുന്നത്. എന്നാല്‍ എപ്പോഴും മാഗി ഒരേ രീതിയില്‍ തയ്യാറാക്കുമ്പോള്‍ അതില്‍ വിരസതയനുഭവപ്പെടാം. 

Latest Videos

undefined

പച്ചക്കറി ചേര്‍ത്തും, മുട്ട ചേര്‍ത്തും, ഇറച്ചി ചേര്‍ത്തും, മസാല മാത്രം ചേര്‍ത്തുമെല്ലാം മാഗി തയ്യാറാക്കാറുണ്ട്. എന്നാലിതൊന്നുമല്ലാത്ത, അധികമാരും അറിയാൻ സാധ്യതയില്ലാത്ത മറ്റൊരു മാഗി റെസിപിയാണിനി പങ്കുവയ്ക്കുന്നത്. 'ഗസബ് ഫുഡ്സ്' എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ സ്പെഷ്യല്‍ മാഗി റെസിപി പങ്കുവച്ചിരിക്കുന്നത്.

ചീസ് ചേര്‍ക്കാതെ തന്നെ ചീസിയായ മാഗി എങ്ങനെ തയ്യാറാക്കാമെന്നാണ് വീഡിയോയിലൂടെ പറയുന്നത്. ഇതിനായി 'ചീസ് പഫ് കോണ്‍' ആണ് മാഗിയില്‍ ചേര്‍ക്കുന്നത്. ആദ്യം ഒരു പാനില്‍ വെള്ളം ചൂടാക്കി ഇതിലേക്ക് ഒരു പാക്കറ്റ് 'പഫ് കോൺ' ചേര്‍ത്ത്, ഇത് നന്നായി തിളപ്പിച്ച് അലിയിപ്പിക്കുകയാണ്. ശേഷം ഇതിലിട്ടാണ് മാഗി വേവിക്കുന്നത്. മാഗി മസാലയ്ക്കൊപ്പം അല്‍പം ചില്ലി ഫ്ളേക്സും ചേര്‍ക്കുന്നുണ്ട്.

മാഗി വെന്തുവരുമ്പോള്‍ പഫ് കോൺ ചേര്‍ത്തതിനാല്‍ തന്നെ ഇത് ചീസിയായി കിട്ടുകയാണ്. സംഭവം കാണാൻ നല്ലതാണെന്നും എന്നാല്‍ പരീക്ഷിക്കാൻ താല്‍പര്യമില്ലെന്നുമാണ് വീഡിയോ കണ്ട മിക്കവരുടെയും അഭിപ്രായം. ഇങ്ങനെയുള്ള പാചക പരീക്ഷണങ്ങളൊന്നും ഉള്‍ക്കൊള്ളാനാകില്ലെന്നും, പഫ്കോണിനോടും മാഗിയോടും ഉള്ള ഇഷ്ടം കൂടി ഇതിനാല്‍ പോകുമെന്നും പറയുന്നവരും ഏറെ. എന്തായാലും വ്യത്യസ്തമായ റെസിപി ഒന്ന് കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by GAZAB FOODS (@gazabfoods)

Also Read:- പാചകത്തിനിടെ ഫോണ്‍ ഫ്രയറിനകത്ത് വീണു; ഹോട്ടല്‍ ജീവനക്കാരിയുടെ വീഡിയോ വൈറല്‍

 

click me!