ക്ഷീണമോ തളര്‍ച്ചയോ തോന്നുമ്പോള്‍ കാപ്പിയോ ചായയോ കുടിച്ചാല്‍...

By Web Team  |  First Published Mar 9, 2023, 11:58 AM IST

രാവിലെ മാത്രമല്ല, ദിവസത്തില്‍ പലപ്പോഴും ക്ഷീണമോ തളര്‍ച്ചയോ എല്ലാം തോന്നിയാല്‍ മിക്കവരും ചായയിലോ കാപ്പിയിലോ ആണ് അഭയം തേടാറ്. എന്നാല്‍ ചായയോ കാപ്പിയോ താല്‍ക്കാലികമായി ഉന്മേഷം നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇത് പിന്നീട് കൂടുതല്‍ തളര്‍ച്ചയിലേക്കും നയിക്കാം. 


രാവിലെ ഉറക്കമുണര്‍ന്നയുടൻ തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിക്കുന്നതാണ് മിക്കവരുടയെും ശീലം. ഇതുതന്നെ അത്ര നല്ല ശീലമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കാറ്. രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ബ്രേക്ക്ഫാസ്റ്റിന് ശേഷം മാത്രം ചായയോ കാപ്പിയോ കഴിക്കുന്നതാണ് ഉചിതമെന്നും ഹെല്‍ത്ത് എക്സ്പര്‍ട്ടുകള്‍ നിര്‍ദേശിക്കാറുണ്ട്. 

അതേസമയം രാവിലെ മാത്രമല്ല, ദിവസത്തില്‍ പലപ്പോഴും ക്ഷീണമോ തളര്‍ച്ചയോ എല്ലാം തോന്നിയാല്‍ മിക്കവരും ചായയിലോ കാപ്പിയിലോ ആണ് അഭയം തേടാറ്. എന്നാല്‍ ചായയോ കാപ്പിയോ താല്‍ക്കാലികമായി ഉന്മേഷം നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇത് പിന്നീട് കൂടുതല്‍ തളര്‍ച്ചയിലേക്കും നയിക്കാം. 

Latest Videos

undefined

പ്രത്യേകിച്ച് വേനല്‍ക്കാലത്ത്, ചൂട് കൂടിയ അന്തരീക്ഷത്തില്‍ ക്ഷീണം തോന്നിയാല്‍ ചായയും കാപ്പിയും കഴിക്കാതിരിക്കുന്നതാണ് നല്ലത്. ശരീരത്തില്‍ നിന്ന് വീണ്ടും ജലാംശം നഷ്ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കുന്നതിലേക്കും അനുബന്ധപ്രശ്നങ്ങളിലേക്കുമെല്ലാം ഇത് നയിക്കാം.

പതിവായി ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറുണ്ടെങ്കില്‍ ഇതിനുള്ള കാരണം ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇത് ഭക്ഷണത്തിലെ തന്നെ പോരായ്കകള്‍ മൂലമാകാം. പോഷകങ്ങള്‍ ആവശ്യത്തിന് എത്തിതിരിക്കുന്നത് തന്നെ പ്രധാന കാരണം. 

അങ്ങനെയെങ്കില്‍ ചില പാനീയങ്ങള്‍ നിങ്ങളെ തളര്‍ച്ചയില്‍ നിന്നും ക്ഷീണത്തില്‍ നിന്നും രക്ഷപ്പെടാൻ സഹായിക്കും. അത്തരത്തില്‍ പെട്ടെന്ന് തന്നെ ഊര്‍ജ്ജം നല്‍കുന്ന ചില പാനീയങ്ങളെ കുറിച്ച് അറിയാം. 

ഒന്ന്...

പഴവും പാലും ഒരുമിച്ച് മിക്സിയിലടിച്ച് സ്മൂത്തിയാക്കി കഴിക്കുന്നത് നല്ലതാണ്. പഴം മധുരമില്ലാത്ത തൈരില്‍ അടിച്ച് ലസ്സിയാക്കി കഴിക്കുന്നതും നല്ലതാണ്. ഇതിലേക്ക് അല്‍പം ബദാം, ഡ്രൈ ഫ്രൂട്ട്സ് എല്ലാം ചേര്‍ക്കാം.

രണ്ട്...

വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഹെര്‍ബല്‍ ചായകളും ഇത്തരത്തില്‍ തളര്‍ച്ചയെ പരിഹരിക്കാൻ സഹായിക്കും. ഗ്രീൻ ടീ, ഏലയ്ക്കയിട്ട ഗ്രീൻ ടീ, തേൻ ചേര്‍ത്ത ഗ്രൻ ടീ, അതുപോലെ ചുക്ക് ചായ, പാലൊഴിക്കാത്ത ഇഞ്ചിച്ചായ എന്നിങ്ങനെ പല തരത്തില്‍ പോകുന്നു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഹെര്‍ബല്‍ ചായകളുടെ ലിസ്റ്റ്.

മൂന്ന്...

മാതളം ജ്യൂസ് കഴിക്കുന്നതും ഉന്മഷം കൂട്ടാൻ സഹായിക്കും. ധാരാളം ആരോഗ്യഗുണങ്ങളുള്ളൊരു ഫ്രൂട്ട് കൂടിയാണ് മാതളം. വൈറ്റമിൻ-സി, വൈറ്റമിൻ-കെ, വൈറ്റമിൻ-ഇ, മാംഗനീസ്, അയേണ്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവയുടെയെല്ലാം നല്ലൊരു സ്രോതസാണ് മാതളം.

നാല്...

തണ്ണിത്തൻ ജ്യൂസും ഇത്തരത്തില്‍ തന്നെ കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് വേനലില്‍. ഇതിനൊപ്പം ചിയ സീഡ്സ് കൂടി ചേര്‍ക്കുന്നതും നല്ലതാണ്. വൈറ്റമിൻ-സി, അയേണ്‍ എന്നിവയാലെല്ലാം സമ്പന്നമായ തണ്ണിമത്തൻ ശരീരത്തിന് തണുപ്പേകുകയും ഉന്മേഷം വര്‍ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അഞ്ച്...

ക്ഷീണവും തളര്‍ച്ചയും അകറ്റാൻ ഏറ്റവും നാച്വറല്‍ ആയി ആശ്രയിക്കാവുന്നൊരു പാനീയമാണ് കരിക്ക്. പല ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. പ്രത്യേകിച്ച് വേനലില്‍ നിര്‍ജലീകരണം തടയുന്നതിനും കരിക്ക് കഴിക്കാവുന്നതാണ്.

Also Read:- 'പെയിൻ കില്ലര്‍' ഉപയോഗം പതിവാക്കിയവരാണോ നിങ്ങള്‍? എങ്കിലറിയുക...

 

click me!