ദിവസവും മോര് കഴിക്കുന്നത് നല്ലത്; കാരണം അറിയാമോ?

By Web Team  |  First Published Nov 14, 2023, 9:43 AM IST

ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നേരിടുന്ന മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ ഭക്ഷണരീതി ക്രമീകരിക്കുന്നതിലൂടെ സാധിക്കും. ഇത്തരത്തില്‍ ചര്‍മ്മത്തിനേല്‍ക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.


ഡയറ്റ് അഥവാ നമ്മുടെ ഭക്ഷണരീതി ആരോഗ്യകരമായാല്‍ തന്നെ പകുതി രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാവുന്നതേയുള്ളൂ. മിക്കവരും എപ്പോഴും പരാതിപ്പെടാറുള്ളൊരു ആരോഗ്യപ്രശ്നമാണ് ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍. 

ചര്‍മ്മത്തിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നേരിടുന്ന മിക്ക പ്രശ്നങ്ങളും പരിഹരിക്കാൻ ഭക്ഷണരീതി ക്രമീകരിക്കുന്നതിലൂടെ സാധിക്കും. ഇത്തരത്തില്‍ ചര്‍മ്മത്തിനേല്‍ക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

Latest Videos

undefined

ഒന്ന്...

ചര്‍മ്മത്തിന് പലവിധത്തിലേല്‍ക്കുന്ന തകരാറുകളും പരിഹരിക്കാൻ ഗ്രീൻ ജ്യൂസുകള്‍ അഥവാ ഇലക്കറികളുടെയും, പച്ചക്കറികളുടെയും ജ്യൂസ് പതിവായി കഴിക്കുന്നത് സഹായിക്കും. ഇലക്കറികളിലും പച്ച നിറത്തിലുള്ള പച്ചക്കറികളിലുമെല്ലാം വൈറ്റമിൻ- കെ ധാരാളമായി അടങ്ങിയിരിക്കും. ഇതാണ് ചര്‍മ്മത്തിന് ഗുണകരമായി വരുന്നത്. ചീര, മല്ലിയില, കക്കിരി എന്നിവയെല്ലാം ഇത്തരത്തില്‍ ജ്യൂസാക്കി കഴിക്കാൻ നല്ലതാണ്. 

രണ്ട്...

പതിവായി ഇളനീര്‍ കഴിക്കുന്നതും ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കാൻ നല്ലതാണ്. ഇതിലുള്ള വൈറ്റമിൻ-സി ചര്‍മ്മത്തിന് ഏറെ ഗുണകരമാകുന്നു. രക്തയോട്ടം കൂടുന്നത് വഴി ചര്‍മ്മം തിളക്കമുള്ളതാക്കാനും മറ്റും ഇളനീര്‍ ഏറെ സഹായിക്കുന്നു. ഇതിന് പുറമെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന കൊളാജെന്‍റെ ഉത്പാദനത്തിനും ഇളനീര്‍ സഹായിക്കുന്നു. ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. 

മൂന്ന്...

ഹല്‍ദി ദൂത് അഥവാ പാലും മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയവും പതിവായി കഴിക്കുന്നത് സ്കിൻ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായിക്കും. ഇതിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. ചര്‍മ്മത്തിന്‍റെ കാര്യത്തിലേക്ക് വന്നാല്‍ ചര്‍മ്മത്തിനേറ്റിട്ടുള്ള കേടുപാടുകള്‍ തീര്‍ക്കുന്നതിനും ചര്‍മ്മ തിളക്കമുള്ളതാക്കുന്നതിനുമെല്ലാം ഹല്‍ദി ദൂത് സഹായിക്കുന്നു. 

നാല്...

ചെറുനാരങ്ങയും ഇഞ്ചിയും ചേര്‍ത്ത് തയ്യാറാക്കുന്ന ജിഞ്ചര്‍- ലെമൺ ടീയും സ്കിൻ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നൊരു ഹെല്‍ത്തി പാനീയമാണ്. ഇതിലടങ്ങിയിട്ടുള്ള വൈറ്റമിൻ-സി ആണ് ചര്‍മ്മത്തിന് ഗുണകരമാകുന്നത്. പക്ഷേ ജിഞ്ചര്‍ - ലെമൺ ടീയില്‍ പഞ്ചസാര ചേര്‍ക്കുന്നതിനെക്കാള്‍ തേൻ ചേര്‍ക്കുന്നതാണ് ഉചിതം. 

അഞ്ച്...

മോരും പതിവായി കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. പ്രോട്ടീൻ, കാത്സ്യം മറ്റ് പോഷകങ്ങള്‍ എന്നിവയാലെല്ലാം സമ്പന്നമായ ഹെല്‍ത്തി പാനീയമാണ് സത്യത്തില്‍ മോര്. ചര്‍മ്മത്തില്‍ ജലാംശം പിടിച്ചുനിര്‍ത്തുന്നത് വഴിയും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നത് വഴിയുമെല്ലാം മോര് ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

Also Read:- ഇടയ്ക്കിടെ നഖം പൊട്ടുന്നത് പതിവാണോ?; എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!