ട്രെയിൻ യാത്രയില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം; വീഡിയോയ്ക്ക് താഴെ ചര്‍ച്ച കെങ്കേമം...

By Web Team  |  First Published Jan 25, 2024, 1:39 PM IST

യാത്രകളില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം തന്നെ പൊതിഞ്ഞ് കയ്യിലെടുത്ത് അത് കഴിക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് ട്രെയിൻ യാത്രകളില്‍ ഇങ്ങനെ വീട്ടില്‍ നിന്നെടുത്തിട്ടുള്ള ഭക്ഷണം കഴിക്കുന്നവരെ നമുക്ക് ഏറെ കാണാൻ കഴിയും. 


യാത്രകളില്‍ ഏറ്റവുമധികം പേരെ ബാധിക്കുന്നൊരു വിഷയം ഭക്ഷണമാണ്. അധികപേരും യാത്രകളില്‍ വെജ്- ഭക്ഷണം മാത്രം തെര‌ഞ്ഞെടുത്ത് കഴിക്കും. പൊതുവില്‍ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നത് വയറിനെ ബാധിക്കാറുള്ളതിനാല്‍ ഒരു മുന്നൊരുക്കം പോലെയാണ് ഇങ്ങനെ വെജ് ഭക്ഷണങ്ങളെ മാത്രം ആശ്രയിക്കുന്നത്. 

ഇത്തരം പ്രയാസങ്ങളെല്ലാം ഒഴിവാക്കാൻ യാത്രകളില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം തന്നെ പൊതിഞ്ഞ് കയ്യിലെടുത്ത് അത് കഴിക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് ട്രെയിൻ യാത്രകളില്‍ ഇങ്ങനെ വീട്ടില്‍ നിന്നെടുത്തിട്ടുള്ള ഭക്ഷണം കഴിക്കുന്നവരെ നമുക്ക് ഏറെ കാണാൻ കഴിയും. 

Latest Videos

undefined

ഇതുപോലൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അവിചാരിതമായി അതിന് താഴെ വലിയൊരു ചര്‍ച്ച തന്നെ നടന്നിരിക്കുകയാണ്. ട്രെയിൻ യാത്രയ്ക്കിടെ വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്ന കുടുംബമാണ് വീഡിയോയിലുള്ളത്. 

'ത്രീ കോഴ്സ്' ഫുഡ് ആണ് ഇവര്‍ ട്രെയിൻ യാത്രയ്ക്കായി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നത്. എന്നുവച്ചാല്‍ ആദ്യം ആപ്പറ്റൈസര്‍, ഇതിന് ശേഷം മെയിൻ ഡിഷ്, അത് കഴിയുമ്പോള്‍ ഡിസേര്‍ട്ട്. എല്ലാം ആറ് പേര്‍ അടങ്ങുന്ന കുടുംബം നന്നായി ആസ്വദിച്ച് കഴിക്കുന്നതാണ് ഹ്രസ്വമായ വീഡിയോയില്‍ കാണിക്കുന്നത്.

ഇതൊരു 'നൊസ്റ്റാള്‍ജിയ' എന്ന രീതിയിലാണ് വീഡിയോ പങ്കുവച്ചവര്‍ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ കണ്ട ശേഷം തങ്ങളും ഇതുപോലുള്ള യാത്രകള്‍ വീട്ടുകാര്‍ക്കൊപ്പം പോയതിന്‍റെ മധുരമായ ഓര്‍മ്മകള്‍ പങ്കിടുന്നു. 

എന്നാല്‍ ഇതിനിടയില്‍ ഒരു വിഭാഗം പേര്‍ ഇന്ത്യക്കാരിലാണ് ഈ ശീലമുള്ളതെന്നും, ഇത് സത്യത്തില്‍ ദീര്‍ഘദൂര യാത്രകളില്‍ ട്രെയിനിന് അകം വൃത്തികേടാക്കുന്നതിനും ദുര്‍ഗന്ധമുണ്ടാക്കുന്നതിനും ഇടയാക്കുമെന്ന വിമര്‍ശനവുമായി എത്തി. ഇരുവിഭാഗങ്ങളും തമ്മില്‍ അഭിപ്രായ തര്‍ക്കങ്ങളും വീഡിയോയ്ക്ക് താഴെ നടക്കുന്നുണ്ട്. 

ട്രെയിൻ യാത്രയിലും വീട്ടില്‍ നിന്നുള്ള ആഹാരം തന്നെ കഴിക്കണമെന്നത് ചിലരുടെ നിര്‍ബന്ധം, എന്നാലത് മറ്റ് യാത്രക്കാരെ കൂടി ബാധിക്കുന്ന രീതിയിലാകരുത് എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം വീട്ടിലെ ഭക്ഷണം ട്രെയിൻ യാത്രയില്‍ കഴിക്കുന്നതിന്‍റെ 'രസം' തന്നെയാണ് അധികപേരും പങ്കുവയ്ക്കുന്നത്. 

വീഡിയോയും ചര്‍ച്ചയും കണ്ടുനോക്കൂ...

 

Also Read:- അഞ്ച് ചപ്പാത്തി ഒന്നിച്ച് പരത്താം; വീഡിയോ കണ്ടുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!