ഭക്ഷണം മാത്രമല്ല വില്ലൻ, അറിയാം പ്രമേ​ഹം ഉണ്ടാകുന്നതിന് പിന്നിലെ മറ്റ് കാരണങ്ങൾ...

By Web Team  |  First Published Nov 10, 2023, 11:57 AM IST

ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി ഭക്ഷണക്രമം പലപ്പോഴും കണക്കാക്കപ്പെടുന്നു. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണ്. 


പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമായി ഭക്ഷണക്രമം പലപ്പോഴും കണക്കാക്കപ്പെടുന്നു. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണ്.  പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. 

എന്നാൽ ഭക്ഷണക്രമം മാത്രമല്ല, ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്... 

ഉറക്കക്കുറവാണ്  ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉറക്കക്കുറവ് പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസ് നിയന്ത്രണത്തെയും ഇൻസുലിൻ സംവേദനക്ഷമതയെയും ബാധിക്കും. ഉറക്കക്കുറവ് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും കാരണമാകും. അതിനാൽ, എല്ലാ ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

രണ്ട്... 

മാനസിക സമ്മര്‍ദ്ദമാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സമ്മർദ്ദം അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവയുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാം. 

മൂന്ന്... 

വ്യായാമക്കുറവാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വ്യായാമക്കുറവ് മൂലം  രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നേക്കാം. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക. 

നാല്... 

നിർജ്ജലീകരണമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളം കുടിക്കാതിരിക്കുന്നതു മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.  

അഞ്ച്... 

ചില മരുന്നുകളുടെ ഉപയോഗം മൂലവും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പ്രതികൂലമായി ബാധിക്കും. അതിനാൽ, പ്രമേഹമുള്ളവർ ഏതെങ്കിലും മരുന്ന് കഴിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടണം.

Also read: ദിവസവും ഉച്ചയ്ക്ക് തൈര് കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

youtubevideo

click me!