ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും ലഭിക്കാന്‍ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പോലും അഭിപ്രായപ്പെടുന്നത്. പോഷക സമൃദ്ധമായ ഭക്ഷണമാണെങ്കിലും, മുട്ട പലപ്പോഴും പല സംശയങ്ങള്‍ക്കും വിധേയമായിട്ടുണ്ട്, പ്രത്യേകിച്ച് മഞ്ഞക്കരു.
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടം. ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും ലഭിക്കാന്‍ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പോലും അഭിപ്രായപ്പെടുന്നത്. പോഷക സമൃദ്ധമായ ഭക്ഷണമാണെങ്കിലും, മുട്ട പലപ്പോഴും പല സംശയങ്ങള്‍ക്കും വിധേയമായിട്ടുണ്ട്, പ്രത്യേകിച്ച് മഞ്ഞക്കരു.
അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് കരുതി പലരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്. എന്നാല്‍ മുട്ടയുടെ മഞ്ഞക്കരു 10 പ്രധാന വിറ്റാമിനുകൾ ഉൾപ്പെടെ വിവിധ തരത്തിലുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം...
undefined
1. വിറ്റാമിന്‍ എ
മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
2. വിറ്റാമിന്‍ ഡി
വിറ്റാമിന്‍ ഡിയുടെ മികച്ച സ്രോതസാണ് മുട്ടയുടെ മഞ്ഞ. ഇത് കാത്സ്യത്തെ ആഗിരണം ചെയ്യാനും എല്ലുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
3. വിറ്റാമിന്‍ ഇ
മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
4. വിറ്റാമിന്‍ കെ
മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നവയാണ്.
5. വിറ്റാമിന്‍ ബി2
മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ബി2-വിന്‍റെ സമ്പന്നമായ ഉറവിടമാണ്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം, ആരോഗ്യകരമായ ചർമ്മം, കണ്ണുകൾ, നാഡീവ്യൂഹം എന്നിവയ്ക്ക് ഗുണം ചെയ്യും. ഒരു വലിയ മുട്ടയുടെ മഞ്ഞക്കരു ശരീരത്തിന് 0.090 മില്ലിഗ്രാം വിറ്റാമിൻ ബി 2 നൽകും. ക്ഷീണം, ബലഹീനത, ചർമ്മ വൈകല്യങ്ങൾ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാവുന്ന കുറവുകൾ തടയുന്നതിന് റൈബോഫ്ലേവിൻ അഥവാ വിറ്റാമിന്‍ ബി2 വേണ്ടത്ര കഴിക്കേണ്ടത് അത്യാവശ്യമാണ്.
6. വിറ്റാമിന്‍ ബി6
സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സമന്വയത്തിൽ നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ ബി 6ന്‍റെ സജീവ രൂപമായ പിറിഡോക്സിൻ മുട്ടയുടെ മഞ്ഞക്കരുത്തിൽ അടങ്ങിയിട്ടുണ്ട്. ഒരു മുട്ടയുടെ മഞ്ഞക്കരു കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ ശരീരത്തിന് 0.060 മില്ലിഗ്രാം വിറ്റാമിൻ ബി 6 ലഭിക്കും. വിറ്റാമിൻ ബി 6 മതിയായ അളവിൽ കഴിക്കുന്നത് വൈജ്ഞാനിക പ്രവർത്തനം നിലനിർത്തുന്നതിനും മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും വിഷാദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
7. വിറ്റാമിന്‍ ബി12
മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബി 12ന്‍റെ സ്വാഭാവിക ഉറവിടമാണ്. ഇത് നാഡീ ആരോഗ്യവും വൈജ്ഞാനിക പ്രവർത്തനവും നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ക്ഷീണം, ബലഹീനത, വൈജ്ഞാനിക വൈകല്യം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാവുന്ന കുറവുകൾ തടയുന്നതിന് വിറ്റാമിൻ ബി 12 മതിയായ അളവിൽ കഴിക്കേണ്ടത് അത്യാവശ്യമാണ്.
8. വിറ്റാമിന്‍ ബി9 (ഫോളേറ്റ് )
മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിൻ ബി 9ന്‍റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ പ്രധാനമായ പോഷകമാണ്. മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും മതിയായ ഫോളേറ്റ് കഴിക്കുന്നത് പ്രധാനമാണ്. വിളർച്ച, ജനന വൈകല്യങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെ തടയാന്‍ ഇത് സഹായിക്കും.
9. വിറ്റാമിന്‍ ബി5
ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ചർമ്മം, തലമുടി, നഖങ്ങൾ എന്നിവയുടെ ആരോഗ്യം നിലനിർത്താനും വിറ്റാമിന്‍ ബി5 സഹായിക്കുന്നു. ഇവയും മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിട്ടുണ്ട്.
10. വിറ്റാമിന്‍ ബി8
മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിൻ ബി8-ഉം അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുൽപാദനത്തിന് ആവശ്യമായ വിറ്റാമിനാണ്.
Also read: പേശികളുടെ വളർച്ചയ്ക്ക് അഥവാ മസില്‍ പെരുപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ...