റാ​ഗി കൊണ്ടൊരു സ്പെഷ്യൽ ദോശ ; ഈസി റെസിപ്പി

By Web Team  |  First Published Oct 12, 2023, 3:40 PM IST

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഒരുപോലെ പ്രയോജനകരമാണ് റാ​ഗി. അരി, ചോളം അല്ലെങ്കിൽ ഗോതമ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ റാഗിയിൽ പോളിഫെനോളുകളും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്.


ഫിംഗർ മില്ലറ്റ് എന്ന പേരിൽ അറിയപ്പെടുന്ന റാഗി ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ്. പോഷക ഗുണങ്ങളാൽ സമ്പന്നമാണ് റാഗി. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കൂടിയായതിനാൽ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ഭക്ഷണമായി റാഗി നൽകാറുണ്ട്.

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഒരുപോലെ പ്രയോജനകരമാണ് റാ​ഗി. അരി, ചോളം അല്ലെങ്കിൽ ഗോതമ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ റാഗിയിൽ പോളിഫെനോളുകളും ഫൈബറും ധാരാളമായി അടങ്ങിയിട്ടുണ്ട്.

Latest Videos

undefined

കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് റാ​ഗിയ്ക്കുള്ളത്. അതിനാൽ റാഗി കഴിച്ചാലും ഭക്ഷണത്തോടുള്ള ആസക്തി കുറയുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. റാ​ഗി ഉപയോഗിച്ച് പല തരം വിഭവങ്ങൾ തയ്യാറാക്കാം. റാഗി കൊണ്ട് സ്പെഷ്യൽ ദോശ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

വേണ്ട ചേരുവകൾ...

1. റാഗിപ്പൊടി  ഒന്നര കപ്പ്
 അവൽ -അര കപ്പ് ( ഒരു കപ്പ് വെള്ളത്തിൽ പത്തു മിനിട്ട് കുതിർക്കുക )

2. തക്കാളി - 2 എണ്ണം
   പച്ചമുളക് -2 എണ്ണം
  വെളുത്തുള്ളി -2 അല്ലി
കായപ്പൊടി - കാൽ ടീ സ്പൂൺ

3. കറിവേപ്പില -ഒരു തണ്ട്
  മല്ലിയില അരിഞ്ഞത്  - ഒരു ടേബിൾ സ്പൂൺ
   ഉപ്പ് -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം...

* രണ്ടാമത്തെ ചേരുവകൾ മയത്തിൽ അരച്ചെടുക്കുക. അതിന് ശേഷം ഒന്നും രണ്ടും ചേരുവകൾ ഒരുമിച്ചാക്കി ആവശ്യത്തിന് വെള്ളവും, ഉപ്പും ചേർത്ത് ദോശ മാവിന്റെ അയവിൽ കലക്കി വെയ്ക്കുക. അര മണിയ്ക്കൂറിനു ശേഷം മല്ലിയിലയും, കറിവേപ്പിലയും ചെറുതായി അരിഞ്ഞത് മാവിൽ ചേർത്ത് യോജിപ്പിച്ചെടുക്കുക.
* ദോശക്കല്ലിൽ എണ്ണ പുരട്ടി ഓരോ തവി മാവ് വീതം ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ദോശ ചുട്ടെടുക്കുക. രുചികരമായ 
റാഗി - ടൊമാറ്റോ ദോശ തയ്യാർ... 

തയ്യാറാക്കിയത്:
സരിത സുരേഷ്,
ഹരിപ്പാട് 

റാ​ഗിയുടെ ​ഗുണങ്ങൾ...( Health Benefits of Ragi)

ഇന്ത്യയിൽ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് ധാതുക്കൾ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്. കാൽസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് റാ​ഗി.

ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.ജീവകം സി പ്രത്യേകിച്ചും വിറ്റമിൻ ബി 6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാൻ എന്ന അമിനോ ആസിഡ് റാഗിയിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞ ഒരു ധാന്യമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കും. 

റാഗിയിൽ അടങ്ങിയ അമിനോ ആസിഡുകളായ ലെസിതിൻ, മെഥിയോനൈൻ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കം ചെയ്ത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 

റാഗിയിൽ ധാരാളം കാൽസ്യം അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ കാൽസ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാൽ ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. 

Read more ഭക്ഷണം കഴിച്ച ശേഷം കുടിക്കാം ഈ സ്പെഷ്യൽ ഗ്രാമ്പൂ ചായ; ഗുണമിതാണ്...

 

click me!