ബീഫ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. വളരെ രുചികരമായ രീതിയിൽ ബീഫ് ഫ്രെെ എളുപ്പം തയ്യാറാക്കാം. തൃശൂരിൽ നിന്നുമുള്ള ജോപോൾ പങ്കുവച്ച റെസിപ്പി താഴേ ചേർക്കുന്നു...
വേണ്ട ചേരുവകൾ...
ബീഫ് 1/2 കിലോ
ഇഞ്ചി 2 സ്പൂൺ
വെളുത്തുള്ളി 2 സ്പൂൺ
പെരുംജീരകം പൊടി 1 സ്പൂൺ
അരിപ്പൊടി 3 സ്പൂൺ
മഞ്ഞൾ പൊടി 1 സ്പൂൺ
വെളിച്ചെണ്ണ 1/2 ലിറ്റർ
വെള്ളം 1 ഗ്ലാസ്സ്
മുളക് പൊടി 3 സ്പൂൺ
ഗരംമസാല 2 സ്പൂൺ
മല്ലിപൊടി 1 സ്പൂൺ
ചെറിയ ഉള്ളി 250 ഗ്രാം
കറിവേപ്പില 2 തണ്ട്
ചുവന്ന മുളക് 5 എണ്ണം
നാരങ്ങാ നീര് 2 സ്പൂൺ
കോൺ ഫ്ളർ 2 സ്പൂൺ
undefined
തയ്യാറാക്കുന്ന വിധം...
ആദ്യമായി ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു മാറ്റിവയ്ക്കുക, അതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, കുറച്ച് ഗരം മസാല, നാരങ്ങാ നീര് എന്നിവ ചേർത്ത് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൈകൊണ്ട് തിരുമ്മി ഇതൊരു കുക്കറിലേക്ക് മാറ്റി കുറച്ചു വെള്ളമൊഴിച്ചതിനുശേഷം നന്നായിട്ട് വേവിച്ച് എടുക്കുക.
അതിനുശേഷം ചതച്ചെടുക്കേണ്ട കൂട്ടുകൾ മിക്സിയുടെ ജാറിലേക്ക് മാറ്റുക, അതിനായിട്ട് ഇഞ്ചി, വെളുത്തുള്ളി, ചുവന്ന മുളക്, കറിവേപ്പില, പച്ചമുളക് എന്നിവ നന്നായിട്ട് ഒന്ന് ചതച്ചെടുക്കുക. വേവിച്ച് വെച്ചിട്ടുള്ള ബീഫിലേക്ക് ഇത് ചേർത്തു കൊടുത്ത കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുക്കുക.
പെരുംജീരകത്തിന്റെ പൊടിയും, ആവശ്യത്തിന് അരിപ്പൊടിയും, കോൺഫ്ലവറും, ഒപ്പം ചേർത്ത് വീണ്ടും കൈകൊണ്ട് നന്നായിട്ട് തിരുമിയെടുക്കുക. അതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്ത് ബീഫ് മുഴുവനും അതിലേക്ക് ചേർത്തു കൊടുത്ത് തീ കുറച്ചുവെച്ച് നന്നായിട്ട് വറുത്തെടുക്കുക.
വറുത്ത ബീഫിനെ നമുക്ക് ഇതിൽനിന്ന് മാറ്റി മറ്റൊരു പാത്രത്തിലേക്ക് വയ്ക്കുക.
അതേ എണ്ണയിൽ തന്നെ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും ചുവന്ന മുളകും വെളുത്തുള്ളി ചെറുതായിട്ട് അരിഞ്ഞത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്ത് വഴണ്ടു കഴിയുമ്പോൾ അതിലേക്ക് ബീഫ് കൂടെ ചേർത്ത് ഇതെല്ലാം ഒന്നിച്ചു മിക്സ് ചെയ്ത് നല്ല ഡ്രൈ ആയിട്ടുള്ള ഒരു ബീഫ് ഫ്രൈ തയ്യാറാക്കി എടുക്കുക.
Read more റെസ്റ്റോറന്റിലെ അതേ രുചിയിലുള്ള 'ചിക്കൻ ചുക്ക' ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം