രുചികരമായ സ്പെഷ്യൽ അവൽ ലഡ്ഡു തയ്യാറാക്കിയാലോ?, ആശ രാജനാരായണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം webteam@asianetnews.in എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
undefined
ലഡ്ഡു പ്രിയരാണോ നിങ്ങൾ ? അൽപം വെറെെറ്റിയായൊരു ലഡ്ഡു തയ്യാറാക്കിയാലോ?.അവൽ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കിടിലൻ ലഡ്ഡു ആണ് പരിചയപ്പെടുത്തുന്നത്. വളരെ ആരോഗ്യകരമായൊരു ലഡ്ഡുവാണിത്. നാടൻ അവൽ ലഡ്ഡു തയ്യാറാക്കാം...
വേണ്ട ചേരുവകൾ...
അവൽ 1 കിലോ
ശർക്കര 1/2 കിലോ
ഏലക്ക പൊടി 1 സ്പൂൺ
നെയ്യ് 200 ഗ്രാം
തയ്യാറാക്കുന്ന വിധം..
ആദ്യം അവൽ ചെറിയ തീയിൽ വറുത്തെടുക്കുക. വറുക്കുമ്പോൾ കരിഞ്ഞു പോകാതെ നോക്കുക. കൈകൊണ്ട് പൊടിച്ചാൽ പൊടിയുന്ന പാകത്തിന് ആകുന്നത് വരെ ചൂടാക്കി വറുത്തെടുക്കുക.അതിനുശേഷം കൈകൊണ്ട് നന്നായിട്ട് അതൊന്ന് പൊടിച്ചെടുക്കുക. ചെറിയ തരിയോട് കൂടെ തന്നെ പൊടിക്കണം. അതിനുശേഷം അതിലേക്ക് ശർക്കര കുറച്ചു വെള്ളമൊഴിച്ച് ഉരുക്കി അരിച്ചെടുത്ത നല്ല കട്ടിയുള്ള പാനി ചേർത്ത് കൊടുക്കാം. അതിന്റെ ഒപ്പം തന്നെ ഏലയ്ക്ക പൊടിയും ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് ചേർക്കേണ്ടത് ബദാം, അണ്ടിപ്പരിപ്പ്, പിസ്ത എന്നിവ പൊടിച്ചതാണ് അത് കൂടി ചേർത്തതിനുശേഷം കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം, ചെറിയ ഉരുളകൾ ആക്കി തയ്യാറാക്കാവുന്നതാണ്. കുറച്ചുകൂടി സ്വാദ് കൂടുന്നതിന് ഇതിലേക്ക് നെയ്യ് ചേർക്കാവുന്നതാണ്.