വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ശക്തമായ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ഇഞ്ചി വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
undefined
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുടിക്കാവുന്ന ഒരു പാനീയമാണ് ഇഞ്ചി വെള്ളം. ഇഞ്ചി വെള്ളം പതിവാക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും.
രണ്ട്
ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കും.
മൂന്ന്
ദഹനം മെച്ചപ്പെടുത്താനും ഇഞ്ചി വെള്ളം പതിവാക്കുന്നത് നല്ലതാണ്. ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്‌നങ്ങൾ കുറയ്ക്കാന്‍ സഹായിക്കും.
നാല്
ഓക്കാനം ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനുള്ള മികച്ച പ്രതിവിധി കൂടിയാണ് ഇഞ്ചി വെള്ളം. എന്നാല്‍ ഇവ അമിതമായി കുടിക്കാനും പാടില്ല.
അഞ്ച്
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തമാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ഇതിനായി രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കാം.
ആറ്
കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും രാവിലെ വെറും വയറ്റില്‍ ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിച്ചേക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മൈഗ്രേൻ മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട വഴികള്‍