വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഒരു പ്രിന്‍ററാണ് നാം കാണുന്നത്. പ്രിന്‍റര്‍ എന്നുപറഞ്ഞാല്‍ ഏവര്‍ക്കുമറിയാം, പേപ്പര്‍ പ്രിന്‍റ് ചെയ്തെടുക്കാനുള്ള ഉപകരണം.
സോഷ്യല്‍ മീഡിയയിലൂടെ നാം പതിവായി കാണുന്ന വീഡിയോകളില്‍ വലിയൊരു വിഭാഗവും ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളായിരിക്കും. പുത്തൻ റെസിപ്പികളും രുചിവൈവിധ്യങ്ങളുമെല്ലാം പരിചയപ്പെടുത്തുന്ന വീഡിയോകളാണ് ഫുഡ് വീഡിയോകളില്‍ തന്നെ കാര്യമായി വരാറ്.
ഇവയ്ക്ക് പുറമെ പാചകം എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ടിപ്സ്, വീട്ടിലുപയോഗിക്കാവുന്ന പുത്തൻ ഉപകരണങ്ങളെയും അവയുടെ ഉപയോഗങ്ങളെയും പരിചയപ്പെടുത്തുന്ന വീഡിയോകള്‍ എന്നിങ്ങനെയുള്ളവയും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട് കാണാറുണ്ട്. സമാനമായൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്.
undefined
വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഒരു പ്രിന്‍ററാണ് നാം കാണുന്നത്. പ്രിന്‍റര്‍ എന്നുപറഞ്ഞാല്‍ ഏവര്‍ക്കുമറിയാം, പേപ്പര്‍ പ്രിന്‍റ് ചെയ്തെടുക്കാനുള്ള ഉപകരണം. എന്നാലീ പ്രിന്‍ററില്‍ പേപ്പര്‍ വയ്ക്കുന്നതിന് പകരം ദോശമാവാണ് ഒഴിക്കുന്നത്. സംഗതി, ഇതൊരു ദോശ പ്രിന്‍ററാണ്. അടുത്ത കാലത്താണ് വീട്ടുപകരണങ്ങളുടെ വിഭാഗത്തില്‍ ഏറ്റവും ശ്രദ്ധേയമായി ദോശ പ്രിന്‍റര്‍ ഇടം പിടിച്ചത്.
എന്നാല്‍ ഇപ്പോഴും വിദൂരത്തുള്ളൊരു ഉപകരണം ആയി മാത്രമാണ് ഇത് തുടരുന്നത്. ഇത്തരത്തിലൊരു ദോശ പ്രിന്‍റര്‍ വച്ച് എങ്ങനെയാണ് ദോശ തയ്യാറാക്കുന്നത് എന്നാണ് ഈ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. പ്രിന്‍ററില്‍ പേപ്പര്‍ വയ്ക്കാനുള്ള സ്ഥാനത്ത് മാവൊഴിക്കാനുള്ളൊരു ബോക്സാണ്.
ഇതിലേക്ക് മാവും അല്‍പം വെള്ളവും ഉപ്പും ചേര്‍ത്ത് ദോശ ചുടാനുള്ള പരുവത്തിലാക്കി, ശേഷം പ്രിന്‍റര്‍ ഓണാക്കുന്നു. ഇതോടെ സാധാരണ പ്രിന്‍ററില്‍ പേപ്പര്‍ റോളായി വരുന്നത് പോലെ ദോശ റോളായി അങ്ങനെ ചുട്ട് വരികയാണ്. ഇടയ്ക്ക് ഇതിലേക്ക് എണ്ണയും ചേര്‍ത്തുകൊടുക്കാം.
കാഴ്ചയില്‍ ദോശ ഭംഗിയായും ക്രിസ്പിയായും തന്നെയാണ് വരുന്നത്. എന്നാല്‍ വീഡിയോയ്ക്ക് അത്ര പോസിറ്റീവ് കമന്‍റുകള്‍ കിട്ടുന്നില്ല എന്നത് ശ്രദ്ധേയമാണ്. ദോശ നാടൻ രീതിയില്‍ ചുട്ട് കഴിക്കുന്നതിന് ഒരു പ്രയാസവുമില്ലെന്നും അതിനും ടെക്നോളജിയുടെ ആവശ്യം നിലവിലില്ലെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റായി കുറിച്ചിരിക്കുന്നു. ഇങ്ങനെ ദോശ തയ്യാറാക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന വാദവും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നു.
പ്രിന്‍ററില്‍ ദോശ തയ്യാറാക്കുന്നത് കണ്ടുനോക്കൂ...
Also Read :- വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മൂന്ന് തരം ദോശകള്‍...