വൃക്കകളെ സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

By Web TeamFirst Published Jan 25, 2024, 4:15 PM IST
Highlights

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.  വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. 

മാറിവരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.  വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. 

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാനായി ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

ഒന്ന്...

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനായി ആരോഗ്യകരമായ ഭക്ഷണശീലം തെരഞ്ഞെടുക്കാം.  ഇതിനായി ആദ്യം ഡയറ്റില്‍ നിന്നും പഞ്ചസാരയും കാര്‍ബോഹൈട്രേറ്റും ഒഴിവാക്കുക. മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ വൃക്കകളുടെ ആരോഗ്യത്തിന് നന്നല്ല.  കോളകൾ ഉൾപ്പെടെ കൃത്രിമശീതളപാനീയങ്ങളും കഴിയുന്നതും ഒഴിവാക്കുക. 

രണ്ട്... 

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്. 
ഇതിനായി ഫൈബര്‍ അടങ്ങിയ പഴങ്ങളും പച്ചക്കളികളും കഴിക്കുക. സസ്യാഹാരങ്ങളും കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്... 

കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയിലെ കല്ല് വരാതിരിക്കാന്‍ സഹായിക്കും. 

നാല്... 

ആരോഗ്യകരമായ ഫാറ്റ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതിനായി  അവക്കാഡോ, നട്സ് തുടങ്ങിയവ കഴിക്കാം. 

അഞ്ച്... 

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. ആരോഗ്യമുള്ള ഒരാള്‍ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. അതേസമയം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അളവ് നിശ്ചയിക്കുക. 

ആറ്... 

ഭക്ഷണത്തില്‍ ഉപ്പിന്‍റെ അളവ് കുറയ്ക്കുക. ഉപ്പിന്‍റെ അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും.

ഏഴ്... 

മദ്യപാനം ഒഴിവാക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Also read: പതിവായി പീച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഏഴ് ഗുണങ്ങള്‍...

youtubevideo


 

click me!