രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...
പ്രമേഹ രോഗികൾ ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. അത്തരത്തില്‍ പ്രമേഹ രോഗികള്‍ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
തക്കാളി ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറിയും ഗ്ലൈസമിക് സൂചികയും കുറഞ്ഞ തക്കാളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
രണ്ട്...
വെള്ളരിക്കാ ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും വെള്ളവും അടങ്ങിയതും കലോറി കുറഞ്ഞതുമായ വെള്ളരിക്കാ ജ്യൂസ് കുടിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
മൂന്ന്...
ക്യാരറ്റ് ജ്യൂസാണ് അടുത്തത്. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
നാല്...
പാവയ്ക്കാ ജ്യൂസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റും കാര്‍ബോഹൈട്രേറ്റും കലോറിയും കുറഞ്ഞ, ഫൈബര്‍ അടങ്ങിയതുമായ പാവയ്ക്കയില്‍ പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്.
അഞ്ച്...
നെല്ലിക്കാ ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഓര്‍മ്മശക്തിയും ബുദ്ധിയും കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...