പ്രമുഖ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തന്‍റെ ഇൻസ്റ്റ പേജിൽ പങ്കുവച്ചൊരു ചിത്രം നോക്കൂ. ഡിന്നറിന് ശേഷമുള്ള മധുരമാണ്, ഇത് 'ട്രൈ' ചെയ്യണോ? എന്താണ് അഭിപ്രായം, കൂടുതൽ നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു, നന്ദി എന്നാണ് ഡേവിഡ് വാർണർ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.
ഇന്ത്യൻ ഭക്ഷണത്തോട് പൊതുവെ വിദേശികളിൽ വലിയൊരു വിഭാഗം പേർക്കും പ്രിയമുണ്ട്. ഇന്ത്യൻ കറികളും മധുരപലഹാരങ്ങളും സ്ട്രീറ്റ് വിഭവങ്ങളുമെല്ലാം വലിയ തോതിൽ വിദേശികളെ ആകർഷിക്കാറുണ്ട്.
സ്പൈസിയായ ഭക്ഷണം മിക്ക വിദേശികൾക്കും കഴിക്കാൻ അൽപം പ്രയാസമാണെങ്കിൽ കൂടിയും ഇത്തരം വിഭവങ്ങളുടെ രുചിയിൽ ഇവർ പെട്ടുപോകാറാണ് പതിവ്. പല ഫുഡ് വീഡിയോകളും കാണുമ്പോൾ തന്നെ ഇന്ത്യൻ വിഭവങ്ങളോട് ഇങ്ങനെ വിദേശികൾക്കുള്ള ഇഷ്ടം നമുക്ക് മനസിലാക്കാൻ സാധിക്കും.
undefined
ഇപ്പോഴിതാ പ്രമുഖ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തന്‍റെ ഇൻസ്റ്റ പേജിൽ പങ്കുവച്ചൊരു ചിത്രം നോക്കൂ. ഡിന്നറിന് ശേഷമുള്ള മധുരമാണ്, ഇത് 'ട്രൈ' ചെയ്യണോ? എന്താണ് അഭിപ്രായം, കൂടുതൽ നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു, നന്ദി എന്നാണ് ഡേവിഡ് വാർണർ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നു.
ഇന്ത്യയിൽ തന്നെ ഏറെ ആരാധകരുള്ള രസഗുളയാണ് ചിത്രത്തിൽ കാണുന്നത്. പാലും പഞ്ചസാരയും ആണ് ഇതിൽ പ്രധാന ചേരുവകളായി വരുന്നത്. എന്നാൽ പാൽ വെറുതെ ചേർക്കുകയല്ല, പകരം പാലിനെ ചെറുനാരങ്ങാനീരോ വിനാഗിരിയോ ചേർത്ത് പിരിച്ചെടുത്ത് ഇത് അരിച്ച് കട്ടിയായ ഭാഗം മാത്രമെടുത്ത് തുണിയിൽ കെട്ടി, കട്ടിയാക്കിയെടുത്ത് ഇത് വച്ചാണ് രസഗുള തയ്യാറാക്കുന്നത്.
പിന്നീട് സ്പൈസസ് ചേർത്ത് പഞ്ചസാരപ്പാനിയുണ്ടാക്കി ഇതിൽ രസഗുള ഉരുളകളായി വച്ച് വേവിച്ചാണ് വിഭവം തയ്യാറാക്കുന്നത്. മിക്കവരും ഇത് സ്വീറ്റ് ഷോപ്പുകളിൽ നിന്നും റെസ്റ്റോറന്‍റുകളിൽ നിന്നുമെല്ലാം വാങ്ങി തന്നെയാണ് കഴിക്കാറ്. ചിലർ വീട്ടിൽ തയ്യാറാക്കിയും കഴിക്കാറുണ്ട്. എന്തായാലും ഒരുപാട് ആരാധകരുള്ളൊരു ഇന്ത്യൻ ഡിസേർട്ടാണ് ഇതെന്ന കാര്യത്തിൽ സംശയമില്ല.
ഭക്ഷണത്തിന് കഴിക്കാവുന്ന മധുരങ്ങളെ കുറിച്ച് അന്വഷിച്ചതിനാൽ തന്നെ നിരവധി പേർ ഡേവിഡ് വാർണർക്ക് ഇതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്. രസ്മലായ്, ജിലേബി, ഖാജു ബർഫി എന്നിങ്ങനെ പ്രശസ്തിയാർജിച്ച പല ഇന്ത്യൻ ഡിസേർട്ടുകളും പ്രിയ ക്രിക്കറ്റ് താരത്തിന് പരിചയപ്പെടുത്തുകയാണ് ഇന്ത്യൻ ആരാധകർ.
Also Read:- 'പഠാൻ റിലീസ് സന്തോഷം'; പ്രതീക്ഷയുടെ മധുരവുമായി ദീപിക