'ബിരിയാണി കഴിഞ്ഞാല്‍... അതിന് ബിരിയാണി കഴിയുന്നില്ലല്ലോ'; സൊമാറ്റോയുടെ കണക്ക്...

By Web Team  |  First Published Jul 8, 2023, 6:11 PM IST

ബിരിയാണി കഴിഞ്ഞേ മറ്റേതെങ്കിലും വിഭവത്തിന് സ്ഥാനമുള്ളൂ. ബിരിയാണി കഴിഞ്ഞേ... എന്ന് പറയുമ്പോള്‍ അതിന് ബിരിയാണി കഴിയുന്നില്ലല്ലോ എന്ന മറുപടിയാണ് ബിരിയാണിപ്രേമികളുടെ ഭാഗത്ത് നിന്ന് വരുന്നത്. 


ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ളൊരു വിഭവം ബിരിയാണി തന്നെയാണെന്ന് പറയേണ്ടി വരും. പലരും കണക്കുകളോ മറ്റ് വിവരങ്ങളോ ഒന്നും അടിസ്ഥാനപ്പെടുത്തിയല്ല ഈ അഭിപ്രായം പങ്കുവയ്ക്കുന്നത്. എന്തുകൊണ്ടോ അങ്ങനെയാണ് തോന്നുന്നത് എന്നേ വീണ്ടും ചോദിച്ചാല്‍ ഉത്തരമായി പറയൂ.

എന്നാലിനി കണക്കുകളെ അടിസ്ഥാനപ്പെടുത്തി തന്നെ ധൈര്യമായി ഈ അഭിപ്രായം പറയാം. ഇപ്പോഴിതാ ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ ഏറ്റവുമധികം തവണ ഓര്‍ഡര്‍ ചെയ്ത വിഭവം ചിക്കൻ ബിരിയാണിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി കമ്പനിയായ സൊമാറ്റോ. 

Latest Videos

undefined

മുമ്പും സ്വിഗ്ഗിയും സൊമാറ്റോയും ഇതുപോലുള്ള കണക്കുകള്‍ വെളിപ്പെടുത്തിയപ്പോള്‍ ബിരിയാണി തന്നെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. ഈ അവസ്ഥയില്‍ നിന്ന് ഇപ്പോഴും മാറ്റങ്ങള്‍ വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബിരിയാണി കഴിഞ്ഞേ മറ്റേതെങ്കിലും വിഭവത്തിന് സ്ഥാനമുള്ളൂ. ബിരിയാണി കഴിഞ്ഞേ... എന്ന് പറയുമ്പോള്‍ അതിന് ബിരിയാണി കഴിയുന്നില്ലല്ലോ എന്ന മറുപടിയാണ് ബിരിയാണിപ്രേമികളുടെ ഭാഗത്ത് നിന്ന് വരുന്നത്. 

എന്തായാലും ബിരിയാണി ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ ഇനിയും റെസ്റ്റോറന്‍റുകള്‍ക്ക് ധൈര്യമായി ബിരിയാണി മാര്‍ക്കറ്റിംഗുമായി മുന്നോട്ട് പോകാമെന്ന സൂചനയാണ് കിട്ടുന്നത്. ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തുവിടുന്നത് തന്നെ റെസ്റ്റോറന്‍റുകള്‍ക്ക് അവരുടെ നയങ്ങള്‍ പുതുക്കുന്നതിനും കച്ചവചം മെച്ചപ്പെടുത്തുന്നതിനുമാണ്. 

ബിരിയാണി കഴിഞ്ഞാല്‍ പിന്നെ രാജ്യത്ത് ആകെയും നോക്കുകയാണെങ്കില്‍ വിവിധ ചാട്ടുകള്‍ ആണ് അധികമായി സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്യപ്പെട്ടിരിക്കുന്നതത്രേ. ഇതിന് പിന്നാലെ സാൻ‍ഡ്‍വിച്ച്, ചിക്കൻ സ്റ്റാര്‍ട്ടേഴ്സ്, പിസ, ദോശ എന്നിങ്ങനെ പോകുന്നു ലിസ്റ്റ്. 

പോയ വര്‍ഷങ്ങളിലെ കണക്കുകളിലും സ്വിഗ്ഗി ആയാലും സൊമാറ്റോ ആയാലും ബിരിയാണിയോട് മത്സരിക്കാൻ മറ്റൊരു വിഭവമുണ്ടായിട്ടില്ല. ബിരിയാണിക്ക് ശേഷം പല വിഭവങ്ങളും, പ്രത്യേകിച്ച് സൗത്തിന്ത്യൻ വിഭവങ്ങളില്‍ ദോശ പോലെ പലതും മുന്നില്‍ വന്നിരുന്നു. ഇറച്ചി വിഭവങ്ങളാണെങ്കിലും ചിക്കൻ തന്നെയാണ് മുൻനിരയിലെത്താറ്. 

Also Read:- തക്കാളി വില കൂടിയതിന് പിന്നാലെ നോട്ടീസ് ഇറക്കി മക് ഡൊണാള്‍ഡ്സ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

click me!