പ്രമേഹമുള്ളവർക്ക് ബീറ്റ്റൂട്ട് കഴിക്കാമോ? വിദ​ഗ്ധർ പറയുന്നത്

By Web Team  |  First Published Dec 21, 2023, 5:24 PM IST

ബീറ്റ്റൂട്ടിൽ നാരുകൾ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പ്രമേഹമുള്ളവർ ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. 
 


ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ റൂട്ട് പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഭക്ഷണത്തിൽ ബീറ്റ്റൂട്ട് കൂടുതലായി ചേർക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതൽ കാൻസർ പോലുള്ള രോഗങ്ങളെ തടയുന്നത് വരെ നിരവധി ​ഗുണങ്ങൾ നൽകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 

ബീറ്റ്റൂട്ടിൽ നാരുകൾ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പ്രമേഹമുള്ളവർ ബീറ്റ്റൂട്ട് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

Latest Videos

undefined

ബീറ്റ്റൂട്ടിൽ ആന്റിഓക്‌സിഡന്റുകളുൾ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പ്രമേഹത്തിന്റെ സങ്കീർണതകൾ കുറയ്ക്കാൻ സഹായിക്കുന്നതായി ഏഷ്യൻ പസഫിക് ജേണൽ ഓഫ് ട്രോപ്പിക്കൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. ബീറ്റ്‌റൂട്ട് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്‌സിഡേറ്റീവ് സംയുക്തങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

ആൽഫ-ലിപ്പോയിക് ആസിഡിന്റെ സാന്നിധ്യം കാരണം ബീറ്റ്റൂട്ട് കഴിക്കുന്നതിലൂടെ പ്രമേഹരോഗികൾക്ക് നാഡികൾക്കും കണ്ണിനും ഉണ്ടാകുന്ന തകരാറുകൾ പോലുള്ള സങ്കീർണതകൾ കുറയ്ക്കാൻ കഴിയും. ഹീമോഗ്ലോബിൻ അളവ് വർധിപ്പിക്കും. 

ബീറ്റ്റൂട്ട് പതിവായി കഴിക്കുന്ന് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിക്കുന്ന നൈട്രേറ്റ് ഓക്സൈഡുകളായി മാറുന്നു. ഇത് രക്തസമ്മർദ്ദം കുറയുകന്നതിന് സഹായം ചെയ്യും. 

ഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാൻ സഹായിക്കുന്ന ബീറ്റ്റൂട്ടിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. ബീറ്റ്‌റൂട്ട് ഡയറ്ററി ഫൈബറിന്റെ നല്ല ഉറവിടമാണ്. ഇത് ദഹനത്തെയും കാർബോഹൈഡ്രേറ്റിന്റെ ആഗിരണത്തെയും മന്ദഗതിയിലാക്കാൻ സഹായിക്കുന്നതായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്നു. ബീറ്റ്റൂട്ട് മിതമായ അളവിൽ കഴിക്കുക, അമിതമാകരുത്. 

നിങ്ങളുടേത് വരണ്ട ചര്‍മ്മമാണോ? മൂന്ന് ചേരുവകൾ കൊണ്ടുള്ള ഈ ഫേസ് പാക്ക് പരീക്ഷിച്ച് നോക്കൂ

 


 

click me!