ഗുപ്ത വർഷങ്ങളായി സ്ട്രീറ്റ് ഫുഡ് സ്റ്റാൾ നടത്തി വരുന്നു. കഴിഞ്ഞാഴ്ച്ചയാണ് ഗുപ്തയ്ക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്.
മധ്യപ്രദേശിലെ ഭോപ്പാലിൽ സ്ട്രീറ്റ് ഫുഡ് സ്റ്റാൾ നടത്തുന്ന അഞ്ചൽ ഗുപ്ത എന്ന യുവാവാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഗുപ്ത വർഷങ്ങളായി സ്ട്രീറ്റ് ഫുഡ് സ്റ്റാൾ നടത്തി വരുന്നു. കഴിഞ്ഞാഴ്ച്ചയാണ് ഗുപ്തയ്ക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്.
'ഒരു പെൺകുട്ടിയുടെ ജനനം എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. രണ്ട് വർഷം മുമ്പ് എനിക്കൊരു മകൻ ഉണ്ടായി. ഇപ്പോൾ ഒരു പെൺകുഞ്ഞും...' - ഗുപ്ത പറഞ്ഞു. എന്റെ ഈ സന്തോഷത്തിന് കടയിൽ വന്ന എല്ലാ ഉപഭോക്താക്കൾക്കും പാനിപൂരി സൗജന്യമായി നൽകാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
undefined
ധാരാളം ആളുകൾ പാനിപൂരി കഴിക്കാൻ എത്തിയിരുന്നുവെന്നും അതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഗുപ്ത പറഞ്ഞു. മകളുടെ ജനനത്തിനും എല്ലാവരോടും സന്തോഷം പങ്കിടാനുള്ള തീരുമാനത്തിനും ഗുപ്തനെ ഉപഭോക്താക്കൾ അഭിനന്ദിക്കുകയും ചെയ്തു.
ശരിക്കും 'ഫുഡ്ഡി' തന്നെ; ജാന്‍വി കപൂര്‍ പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു