കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ആറ് പാനീയങ്ങള്‍...

By Web Team  |  First Published Feb 10, 2023, 10:00 AM IST

പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍  കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. 
 


പഞ്ചേന്ദ്രിയങ്ങളില്‍ വച്ച്‌ ഏറ്റവും മനോഹരമായ അവയവമാണ്‌ കണ്ണുകള്‍. കണ്ണില്ലെങ്കിലേ കണ്ണിന്‍റെ വില അറിയൂ എന്ന് പറയുന്നത് ശരിയാണ്. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇന്നത്തെ കാലത്തെ അമിതമായ സ്മാര്‍ട്ട്‌ ഫോണുകളുടെയും ടിവിയുടെയും ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.  കൂടാതെ പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യാം. അതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. 

അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

ഓറഞ്ച് ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഫോളേറ്റ്, വിറ്റാമിന്‍ ബി തുടങ്ങിയവ ധാരാളം അടങ്ങിയ ഓറഞ്ച് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. 

രണ്ട്... 

ക്യാരറ്റ്‌ ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ക്യാരറ്റ്‌. കൂടാതെ വിറ്റാമിന്‍ എയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് ജ്യൂസ് കാഴ്ചശക്തി വര്‍ധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. 

മൂന്ന്...

ബീറ്റ്റൂട്ട് ജ്യൂസ് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, എ, ബി 6, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇവയിലെ വിറ്റാമിന്‍ ബിയും സിയും കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.

നാല്...

ആപ്പിള്‍ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും പോളിഫെനോള്‍ ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ ആപ്പിള്‍ ജ്യൂസും കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. 

അഞ്ച്...

ചീര ജ്യൂസ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചീര ജ്യൂസ് കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ആറ്...

തക്കാളി ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം തുടങ്ങിയവയൊക്കെ അടങ്ങിയ തക്കാളി ജ്യൂസ് കണ്ണുകളുടെ ആരോഗ്യത്തിന്  നല്ലതാണ്.   

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

click me!