മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍...

By Web Team  |  First Published Feb 1, 2024, 2:36 PM IST

ജങ്ക് ഫുഡിന്‍റെയും പ്രോസസിഡ് ഭക്ഷണങ്ങളുടെയും അമിത ഉപയോഗവും പഞ്ചസാരയുടെ അമിത ഉപയോഗവുമൊക്കെ ഇതിന് കാരണങ്ങളാണ്. അതിനാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. 


ഇന്ന് മുപ്പത് കഴിഞ്ഞ പലരുടെയും പ്രധാന പ്രശ്നമാണ് മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നു എന്നത്. ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് പ്രായത്തെക്കാള്‍ പ്രായക്കൂടുതല്‍ മുഖത്ത് തോന്നിക്കാന്‍ കാരണം. ജങ്ക് ഫുഡിന്‍റെയും പ്രോസസിഡ് ഭക്ഷണങ്ങളുടെയും അമിത ഉപയോഗവും പഞ്ചസാരയുടെ അമിത ഉപയോഗവുമൊക്കെ ഇതിന് കാരണങ്ങളാണ്. അതിനാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ഏറെ പ്രധാനമാണ്. അതുപോലെ വെള്ളം ധാരാളം കുടിക്കുക, വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കൂടാതെ മാനസിക സമ്മര്‍ദ്ദവും കുറയ്ക്കുക. 

ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ. മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കൊളാജൻ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിലെ പ്രോട്ടീനും അമിനോ ആസിഡും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. കൂടാതെ മുട്ടയില്‍ ബയോട്ടിനും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന് നല്ലതാണ്.  

രണ്ട്... 

ഫാറ്റി ഫിഷാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തി ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

മൂന്ന്...

സിട്രസ് ഫ്രൂട്ട്സാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി  കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. 

നാല്... 

ബെറി പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

അഞ്ച്... 

ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീരയിലെ വിറ്റാമിന്‍ എ, സി തുടങ്ങിയവയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. 

ആറ്... 

കാപ്സിക്കം ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാപ്സിക്കത്തിലെ വിറ്റാമിന്‍ സിയും കൊളാജൻ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്. 

ഏഴ്... 

അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, സി തുടങ്ങിയവ ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

എട്ട്... 

നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ ഫാറ്റി ആസിഡും ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, ചിയ സീഡുകള്‍, ഫ്ലാക്സ് സീഡുകള്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ ആറ് ഭക്ഷണങ്ങള്‍ നിങ്ങളുടെ കരളിനെ നശിപ്പിക്കും...

youtubevideo

click me!