ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിച്ചേക്കാം. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണിവിടെ പറയുന്നത്.
ചീത്ത കൊളസ്ട്രോളിനെ ഒന്ന് ഓടിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് പലരും. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിച്ചേക്കാം. അത്തരത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണിവിടെ പറയുന്നത്.
ചെമ്പരത്തി ചായ ആണ് ഇവിടത്തെ ഐറ്റം. ചെമ്പരത്തിയുടെ ഇല കൊണ്ടുള്ള ചായ നിരവധി ഔഷധ ഗുണങ്ങള്‍ ഉള്ളതാണ്. ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ ചെമ്പരത്തി ചായ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
undefined
വണ്ണം കുറയ്ക്കാനും സഹായിക്കുന്നൊരു പാനിയമാണിത്. ദിവസവും രാവിലെ വ്യായാമം കഴിഞ്ഞ ശേഷം ഒരു ഗ്ലാസ് ചെമ്പരത്തി ചായ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്സിഡന്‍റുകളാല്‍ സമ്പുഷ്ടമായ ചെമ്പരത്തി ചായ ചർമ്മത്തിനും നല്ലതാണ്. തലമുടി തഴച്ചു വളരാൻ പണ്ടുമുതൽക്കേ ഉപയോഗിച്ചു വരുന്ന ഒന്നാണ് ചെമ്പരത്തി. ഇത് മുടിക്ക് ബലവും, ആരോഗ്യവും, കറുത്ത നിറവും നൽകുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ചെമ്പരത്തി ചായ കുടിക്കുന്നത് തലമുടി തഴച്ചു വളരാൻ സഹായിക്കും.
ചെമ്പരത്തി ചായ തയ്യാറാക്കുന്ന വിധം...
ചെമ്പരുത്തി പൂവിന്റെ ഇതളുകൾ എടുത്ത് വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക. ശേഷം ഒരു പാത്രത്തിൽ 3-4 ഗ്ലാസ് വെള്ളം തിളപ്പിക്കുക. അതിലേയ്ക്ക് ഇഞ്ചിയും പട്ടയും ചേർക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരുത്തി പൂവിലേയ്ക്ക് ഒഴിക്കുക. രണ്ട് മിനിറ്റോളം അടച്ച് വയ്ക്കുക. ശേഷം പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേയ്ക്ക് കലർന്ന് കടും ചുവപ്പ് നിറം ആകുമ്പോള്‍ നന്നായി അരിച്ചെടുക്കുക. അതിനുശേഷം തേനും നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം കുടിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ അഞ്ച് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാം...