ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്

By Web Team  |  First Published Oct 8, 2021, 12:44 PM IST

ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളമായി ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഉലുവ വെള്ളം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ സഹായിക്കുന്നു. 


അൽപം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ​ആരോ​ഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. 

ഫോളിക് ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളമായി ഉലുവയിൽ അടങ്ങിയിരിക്കുന്നു. ഉലുവ വെള്ളം രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ സഹായിക്കുന്നു. ഉലുവ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

Latest Videos

undefined

ഒന്ന്...

വണ്ണം കുറയ്ക്കാൻ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബർ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബർ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും. 

രണ്ട്...

ദിവസവും വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ടോക്സിനുകൾ നീക്കം ചെയ്യപ്പെടും. ഇത് ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാനും സഹായിക്കും. ഹാർട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാൻ ഉലുവയിട്ട വെള്ളം സഹായിക്കുന്നു.

മൂന്ന്...

ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചർമത്തിന്റെയും ആരോഗ്യം കാക്കുന്നു. വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ അടങ്ങിയ ഉലുവ ചർമത്തിലെ തിണർപ്പുകളും കറുത്ത പാടുകളും മാറാൻ സഹായിക്കും.

നാല്...

രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലൊരു ഹെൽത്തി ഡ്രിങ്കാണ് ഉലുവ വെള്ളം. നാരങ്ങ നീര്, തേൻ, എന്നിവയ്‌ക്കൊപ്പം ഉലുവ വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

അഞ്ച്...

ദഹനപ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഉലുവ വെള്ളം നല്ലതാണ്. ദഹന സംവിധാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിൽ നിന്ന് വിഷാംശം നീക്കാനും ഇത് സഹായിക്കും. മലബന്ധം, ദഹനക്കേട് എന്നിവയ്ക്ക് ഉലുവ ഫലപ്രദമാണ്.

click me!