Health Tips: രാവിലെ വെറുംവയറ്റില്‍ തുളസിയില ഇങ്ങനെ കഴിക്കൂ, അറിയാം ഗുണങ്ങള്‍...

By Web Team  |  First Published Mar 2, 2024, 7:50 AM IST

തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ക്ക് അണുബാധകള്‍ക്കെതിരെ പോരാടാന്‍ കഴിയും. തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ ശരീരത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. 
 


ആയുര്‍വേദ പ്രകാരം നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണ് തുളസി. പണ്ടുകാലത്ത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും മരുന്നായി തുളസി ഉപയോഗിക്കാറുണ്ടായിരുന്നു. ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധ കൂട്ടാനും ചര്‍മ്മത്തിലെ അണുബാധകളെ അകറ്റാനുമൊക്കെ തുളസി ഉപയോഗിക്കാറുണ്ടായിരുന്നത്രേ. തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ക്ക് അണുബാധകള്‍ക്കെതിരെ പോരാടാന്‍ കഴിയും. തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്റുകള്‍ ശരീരത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. 

രാവിലെ വെറും വയറ്റില്‍ തുളസിയില തേനില്‍ മുക്കി കഴിക്കുന്നത് ജലദോഷം, തുമ്മല്‍, ചുമ, തൊണ്ടവേദന തുടങ്ങിയവയില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ സഹായിക്കും. തുളസിയിലയിട്ട ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂടാനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. രാവിലെ വെറുംവയറ്റില്‍ തുളസിയില ചവച്ചു കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.  തുളസിയിലയിട്ട വെള്ളം വെറുംവയറ്റില്‍ കുടിക്കുന്നത് വണ്ണം കുറയ്ക്കാനും ദഹനം എളുപ്പത്തിലാക്കാനും സഹായിക്കും. 

Latest Videos

undefined

തുളസിയില്‍ അടങ്ങിയിരിക്കുന്ന യുജിനോള്‍ എന്ന സംയുക്തം ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. തുളസിയിലയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ചീത്ത കൊളസ്ട്രെളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ശരീരത്തിലെ വീക്കം ലഘൂകരിക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങൾ തുളസിയിലയില്‍ അടങ്ങിയിരിക്കുന്നു. ഇത്തരത്തില്‍ ധമനികളുടെ വീക്കം ലഘൂകരിക്കുന്നതിലൂടെ, ആരോഗ്യകരമായ രക്തയോട്ടം നിലനിർത്തുന്നതിനും കൊളസ്ട്രോൾ സംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും തുളസി സഹായിക്കുന്നു. അതിനാല്‍ പതിവായി രാവിലെ തുളസിയിലയിട്ട ചായ കുടിക്കുന്നത് ചീത്ത കൊളസ്ട്രൊളിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതിരിക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍...

youtubevideo

click me!