വണ്ണവും പ്രമേഹവും നിയന്ത്രിക്കാന്‍ ക്യാരറ്റ്; അറിയാം മറ്റ് ഗുണങ്ങള്‍...

By Web Team  |  First Published Jan 5, 2024, 9:11 PM IST

വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്.


നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. 

അറിയാം ക്യാരറ്റിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

Latest Videos

undefined

ഒന്ന്...

കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ക്യാരറ്റ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

രണ്ട്... 

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. 

മൂന്ന്...
 
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ആന്‍റിഓക്സിഡന്‍റുകളും മറ്റ് വിറ്റാമിനുകളും അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

നാല്...

വിറ്റാമിന്‍ എ ക്യാരറ്റിൽ ധാരാളമുണ്ട്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. കൂടാതെ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ്. ഇവയൊക്കെ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്...

ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ആറ്...

ഫൈബര്‍ ധാരാളം അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

ഏഴ്... 

കാത്സ്യം ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

എട്ട്... 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പതിവായി പ്രൂൺസ് കഴിക്കൂ, ഈ രോഗങ്ങളെ അകറ്റി നിർത്താം...

youtubevideo

click me!