കറുപ്പ്, ചുവപ്പ്, പർപ്പിൾ, പച്ച തുടങ്ങി പല നിറത്തില്‍ ലഭിക്കുന്ന ഒരു ഫലമാണ് മുന്തിരി. അതില്‍ തന്നെ കറുത്ത മുന്തിരിയുടെ ഗുണങ്ങള്‍ പലര്‍ക്കുമറിയില്ല.
കറുപ്പ്, ചുവപ്പ്, പർപ്പിൾ, പച്ച തുടങ്ങി പല നിറത്തില്‍ ലഭിക്കുന്ന ഒരു ഫലമാണ് മുന്തിരി. അതില്‍ തന്നെ കറുത്ത മുന്തിരിയുടെ ഗുണങ്ങള്‍ പലര്‍ക്കുമറിയില്ല. വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ഇവ.
നൂറ് ഗ്രാം കറുത്ത മുന്തിരിയില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം...
undefined
അറിയാം കറുത്ത മുന്തിരി കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍...
ഒന്ന്...
കറുത്ത മുന്തിരിയിലെ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് റെസ്‌വെറാട്രോള്‍ തുടങ്ങിയ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
രണ്ട്...
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന കറുത്ത മുന്തിരിയില്‍ ഫൈബറും ധാരാളമുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
മൂന്ന്...
പൊട്ടാസ്യം ധാരാളം അടങ്ങിയ കറുത്ത മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
നാല്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
അഞ്ച്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മുന്തിരി ചില ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആറ്...
വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മുന്തിരി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ഏഴ്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്തിരി കഴിക്കാം. മുന്തിരിയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇവയില്‍ ജലാംശം കൂടുതലും ഉള്ളതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ കഴിക്കുന്നത് നല്ലതാണ്.
എട്ട്...
മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിൻ ഇയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ക്യാൻസര്‍ സാധ്യത കൂട്ടുന്ന പത്ത് ഭക്ഷണങ്ങൾ...