കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇവയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് പതിവായി കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇവയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് പതിവായി കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മഞ്ഞളിലെ കുര്‍കുമിന്‍ കൊളാജിന്‍ ഉല്‍പാദനം മെച്ചപ്പെടുത്താനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. മഞ്ഞള്‍ പാല്‍ ദിവസവും കുടിക്കുന്നത് മുഖക്കുരുവിനെ തടയാനും സഹായിക്കും. മഞ്ഞളിലെ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. മുഖത്തെ പാടുകളെ കുറയ്ക്കാനും ഇവ സഹായിച്ചേക്കാം. വിറ്റാമിനുകളും മറ്റും അടങ്ങിയ മഞ്ഞള്‍ പാല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മം വരണ്ടുപോകാതെ നോക്കാനും മോയിസ്ചറൈസ് ചെയ്യാനും സഹായിക്കും. ചുളിവുകളെ തടയാനും മുഖം ചെറുപ്പമായിരിക്കാനും പതിവായി മഞ്ഞള്‍ പാല്‍ കുടിക്കാം.
undefined
രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു നല്ലതാണ്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളാണ് ഇതിന് സഹായിക്കുന്നത്. കാത്സ്യം ധാരാളം അടങ്ങിയതാണ് പാല്‍. അതിനാല്‍ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഈ പാനീയം സഹായിക്കും. അതിനാല്‍ പ്രമേഹരോഗകള്‍ക്കും പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കാം. രാത്രി പാലില്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ദഹനക്കേട്, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, അസിഡിറ്റി തുടങ്ങിയവയെ തടയാനും ഈ പാനീയം കുടിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: രോഗ പ്രതിരോധശേഷി കൂട്ടാന്‍ രാത്രി കഴിക്കേണ്ട പത്ത് ഭക്ഷണങ്ങള്‍...