ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെ അളവ് കൂടുതലായിരിക്കും. കൂടാതെ ഇത് ശരീരത്തിനാവശ്യമായ കാത്സ്യം, വിറ്റാമിൻ ഡി എന്നിവയാലും സമ്പുഷ്ടമാണ്.
സിട്രസ് വിഭാഗത്തിലുള്ള ഓറഞ്ച് നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്‍റിഓക്സിഡന്‍റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചർമ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്. ചർമ്മത്തിന്‍റെ അഴകും ആരോഗ്യവും മെച്ചപ്പെടുത്താൻ ഓറഞ്ച് ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.
ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെ അളവ് കൂടുതലായിരിക്കും. കൂടാതെ ഇത് ശരീരത്തിനാവശ്യമായ കാത്സ്യം, വിറ്റാമിൻ ഡി എന്നിവയാലും സമ്പുഷ്ടമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ദിവസം ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് വൃക്കകളുടെ ആരോഗ്യത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഓറഞ്ച് ജ്യൂസ് പതിവാക്കാം.
undefined
ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തിന് വിറ്റാമിൻ സി വളരെ പ്രധാനമാണ്. ഇത് മുഖത്തിന് ഇലാസ്തികത നൽകുകയും ചര്‍മ്മം തിളക്കമുള്ളതാക്കുകയും ചെയ്യും. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് ചര്‍മ്മം യുവത്വമുള്ളതാക്കാന്‍ സഹായിക്കും.
ഓറഞ്ചിന്റെ തൊലിയും നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. മുഖക്കുരു അകറ്റാനും കറുത്തപാടുകളെ നീക്കം ചെയ്യാനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ് ഓറഞ്ചിന്‍റെ തൊലി. ഇതിനായി ഓറഞ്ചിന്‍റെ തൊലി ഉണക്കി, പൊടിച്ച രൂപത്തിലാക്കി എടുക്കുക. പൊടിച്ചെടുത്ത ഓറഞ്ച് തൊലികൾ അടച്ചുറപ്പുള്ള ഇറുകിയ പാത്രത്തിൽ സൂക്ഷിക്കുക. ശേഷം ഇത് ഉപയോഗിച്ച് ഫേസ് പാക്കുകള്‍ തയ്യാറാക്കാം. അത്തരത്തില്‍ ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു സ്പൂൺ തേൻ എന്നിവ കുഴമ്പ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിന്ശേഷം റോസ് വാട്ടർ ഉപയോഗിച്ചു കഴുകി കളയാം. കരുവാളിപ്പ് മാറാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും.
Also Read: പ്രമേഹ രോഗികള്‍ ദിവസവും വെള്ളരിക്ക കഴിച്ചാല്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം