രാവിലെ വെറും വയറ്റില്‍ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍...

By Web TeamFirst Published Feb 2, 2024, 12:26 PM IST
Highlights

പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ഫ്‌ളാക്‌സ്  സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

Latest Videos

ഫൈബറിനാല്‍ സമ്പന്നമായ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുകയും ചെയ്യും. കൂടാതെ കുടലിന്‍റെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 

രണ്ട്... 

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയതാണ് ഫ്‌ളാക്‌സ് സീഡ്. മത്സ്യം കഴിക്കാത്തവര്‍ക്ക് ഒമേഗ 3 ഫാറ്റി ആസിഡ് ലഭ്യമാക്കാന്‍ ഫ്‌ളാക്‌സ് സീഡുകളും ഫ്‌ളാക്‌സ് സീഡ്‌ ഓയിലും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫ്‌ളാക്‌സ് 
സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്... 

ഫ്‌ളാക്‌സ് സീഡുകള്‍ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും. ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. 

നാല്...  

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം വെറും വയറ്റില്‍ കുടിക്കാം. 

അഞ്ച്... 

കുടവയര്‍ കുറയ്ക്കാനും ശരീരഭാരത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്‌ളാക്‌സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയും. ഒപ്പം ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. 

ആറ്... 

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ഏഴ്... 

വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ബി, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഫ്‌ളാക്‌സ് സീഡ്സ് കുതിര്‍ത്ത് വച്ച വെള്ളം പതിവാക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദഹനക്കേട് അകറ്റാനും വണ്ണം കുറയ്ക്കാനും കഴിക്കാം ഈ അഞ്ച് പഴങ്ങള്‍...

youtubevideo


click me!