ദിവസവും രാവിലെ വെറും വയറ്റില്‍ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഗ്യാസ്, വയറുവേദന, ദഹനക്കേട് എന്നിവയെ അകറ്റാനും പെരുംജീരകം ചേര്‍ത്ത വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
നിരവധി ഔഷധഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വിറ്റാമിൻ സി, ഇ, എ, കെ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് പെരുംജീരകം. ആന്‍റി ഓക്‌സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ദിവസവും രാവിലെ വെറും വയറ്റില്‍ പെരുംജീരകമിട്ട വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഗ്യാസ്, വയറുവേദന, ദഹനക്കേട് എന്നിവയെ അകറ്റാനും പെരുംജീരകം ചേര്‍ത്ത വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ദഹന പ്രക്രിയ സുഗമമാക്കുന്നതിലൂടെ, പെരുംജീരകം ശരീരത്തിലെ മെറ്റബോളിസത്തെ വർധിപ്പിക്കും. ഇത് കൊഴുപ്പ് കത്തുന്ന പ്രക്രിയ വർധിപ്പിക്കാനും സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയ പെരുംജീരകം വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. അതിലൂടെ അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്.
undefined
പെരുംജീരകം പൊട്ടാസ്യത്തിന്‍റെ ഉറവിടമാണ്. അതിനാല്‍ പെരുംജീരക വെള്ളം കുടിക്കുന്ന ഉയര്‍ന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പെരുംജീരകത്തിലെ ലയിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാനും സഹായിക്കും. ആര്‍ത്തവ സമയത്തെ വേദനയെ കുറയ്ക്കാനും പെരുംജീരക വെള്ളം കുടിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? കഴിക്കാം ഈ അഞ്ച് പഴങ്ങള്‍...