പതിവായി പീനട്ട് ബട്ടർ കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയേണ്ടത്...

By Web TeamFirst Published Nov 29, 2023, 10:54 AM IST
Highlights

പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, വിറ്റാമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്‌, ഫോസ്‌ഫറസ്‌, സെലീനിയം, കോപ്പർ, അയേൺ, സിങ്ക്, തയാമിൻ, നിയാസിൻ എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ. 

നിലക്കടലയിൽ നിന്നുണ്ടാകുന്ന പീനട്ട് ബട്ടർ കഴിക്കാന്‍ ഇഷ്ടമാണോ? നിരവധി ആരോഗ്യ അടങ്ങിയ ഒന്നാണ് പീനട്ട് ബട്ടര്‍. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ, ഫോളേറ്റ്, വിറ്റാമിൻ ഇ, സി, എ, സോഡിയം, മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്‌, ഫോസ്‌ഫറസ്‌, സെലീനിയം, കോപ്പർ, അയേൺ, സിങ്ക്, തയാമിൻ, നിയാസിൻ എന്നീ പോഷകങ്ങളാൽ സമ്പന്നമാണ് പീനട്ട് ബട്ടർ. 

പീനട്ട് ബട്ടർ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

ഒന്ന്... 

മോണോസാച്ചുറേറ്റഡ് ഫാറ്റ്സും പോളിസാച്ചുറേറ്റഡ് ഫാറ്റ്സും അടങ്ങിയ പീനട്ട് ബട്ടര്‍ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. 

രണ്ട്...  

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനും പീനട്ട് ബട്ടർ സഹായിക്കുന്നു. പീനട്ട് ബട്ടറിലെ അപൂരിത കൊഴുപ്പുകൾ, ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുന്നു. പീനട്ട് ബട്ടറിന്റെ ഉപയോഗം ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കും.  കുറഞ്ഞ ജിഐയുമാണ് ഇവയ്ക്കുള്ളത്. 

മൂന്ന്... 

പ്രോട്ടീന്‍റെ കലവറയാണ് പീനട്ട് ബട്ടർ. അതിനാല്‍ പ്രോട്ടീന്‍ കുറവുള്ളവര്‍ക്കും ശരീരത്തിന് മസില്‍ വേണമെന്നുള്ളവര്‍ക്കും പീനട്ട് ബട്ടർ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്... 

ഫൈബര്‍ ധാരാളം അടങ്ങിയ പീനട്ട് ബട്ടർ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

അഞ്ച്... 

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പീനട്ട് ബട്ടര്‍ കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. 

ആറ്...  

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പീനട്ട് ബട്ടര്‍ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. 

ഏഴ്...

വിറ്റാമിനുകളുടെ കലവറയാണ് ഇവ. കാഴ്‌ച ശക്തി മെച്ചപ്പെടുത്തുന്ന വിറ്റാമിൻ എയും പ്രതിരോധശക്തി മെച്ചപ്പെടുത്തുന്ന വിറ്റാമിൻ സി യും പീനട്ട് ബട്ടറില്‍ അടങ്ങിയിരിക്കുന്നു. 

എട്ട്... 

വിശപ്പ് കുറയ്ക്കുന്നതിൽ പീനട്ട് ബട്ടർ ഒരു വലിയ പങ്ക് വഹിക്കുന്നു. ഫൈബര്‍ അടങ്ങിയതും പ്രോട്ടീന്‍ ഉള്ളതുമായ പീനട്ട് ബട്ടര്‍ കഴിക്കുമ്പോള്‍ വയറു നിറയുകയും വിശപ്പ് കുറയുകയും ചെയ്യും. അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും. 

അതേസമയം, എന്തും മിതമായ അളവില്‍ മാത്രം കഴിക്കുക. അമിതമായി കഴിച്ചാല്‍ പാർശ്വഫലങ്ങള്‍ ഉണ്ടാകാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പ്രമേഹരോഗികള്‍ക്ക് ഡയറ്റില്‍ വേണം ഈ ഭക്ഷണങ്ങള്‍...

youtubevideo

 


 

click me!