പ്രോട്ടീന്റെ മികച്ച സ്രോതസാണ് ഓട്മീല്‍. ഒരു കപ്പ് ഓട്മീലില്‍ 13 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരവും കലോറി കുറഞ്ഞതുമാണ്. ഇത് കൂടാതെ ഇവയില്‍ ലയിക്കുന്ന ഫൈബര്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.
ധാരാളം പോഷക ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ഓട്മീല്‍. ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തുിന് ഏറെ നല്ലതാണ്. പ്രോട്ടീന്റെ മികച്ച സ്രോതസാണ് ഓട്മീല്‍. ഒരു കപ്പ് ഓട്മീലില്‍ 13 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരവും കലോറി കുറഞ്ഞതുമാണ്. ഇത് കൂടാതെ ഇവയില്‍ ലയിക്കുന്ന ഫൈബര്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.
ദിവസവും ഓട്മീല്‍ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
ഭക്ഷണ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് ഓട്സ്. അതിനാല്‍ ഓട്മീല്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രണ്ട്...
ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഓട്മീല്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. ഓട്‌സിൽ ലയിക്കുന്ന ഫൈബറായ ബീറ്റാ-ഗ്ലൂക്കന്റെ സാന്നിധ്യം ആണ് വിശപ്പിനെ പ്രതിരോധിക്കുന്ന ഹോർമോണായ ചോളിസിസ്‌റ്റോകിനിൻ വർധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നത്. ലയിക്കുന്ന നാരുകൾ ഭക്ഷണം വേഗത്തിൽ വിഘടിപ്പിക്കുന്നതിനും ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അതിനാല്‍ ഓട്മീല്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.
മൂന്ന്...
ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ ഓട്മീല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
നാല്...
പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്മീല്‍. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ ഇവ സഹായിക്കും.
അഞ്ച്...
പ്രോട്ടീന്റെ മികച്ച സ്രോതസാണ് ഓട്മീല്‍ ദിവസവും കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും.
ആറ്...
വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയതാണ് ഓട്‌സ്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഏഴ്...
ഓട്‌സിൽ വിറ്റാമിൻ ഇ, വിറ്റാമിന്‍ ബി, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
എട്ട്...
ഓട്ട്‌മീലില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ശരീരത്തിൽ ഇരുമ്പിന്‍റെ കുറവുണ്ടോ? അറിയാം ഈ ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും...