സ്ട്രെസിനെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Dec 8, 2023, 6:11 PM IST

ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും 'സ്ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്.  പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. 


ശരീരത്തിന്‍റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ ഇന്നത്തെ ഈ തിരക്കേറിയ ജീവിതത്തിനിടെ പലരും 'സ്ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദത്തിലൂടെയാകാം കടന്നുപോകുന്നത്. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്. ഇതിനായി ഒരു മനശാസ്ത്ര വിദഗ്ധനെ സമീപിക്കുന്നതാകും നല്ലത്.  

നാം കഴിക്കുന്ന ഭക്ഷണവും മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. സ്ട്രെസിനെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്... 

കോഫി, എനർജി ഡ്രിങ്കുകൾ, ചോക്ലേറ്റ് തുടങ്ങിയ കഫൈന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. കഫൈൻ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉല്‍പാദനത്തിനെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ ഇവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

രണ്ട്... 

ഉയർന്ന പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. ഇതും സ്ട്രെസിനെ കൂട്ടാന്‍ കാരണമാകും. 

മൂന്ന്... 

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കാം. അമിതമായ തോതിലുള്ള കൊഴുപ്പ് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. അതിനാല്‍ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

നാല്... 

സംസ്കരിച്ച ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് സ്ട്രെസിനെ നിയന്ത്രിക്കാന്‍ നല്ലത്. 

അഞ്ച്... 

മദ്യവും സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിപ്പിക്കും. അതിനാല്‍ അമിത മദ്യപാനവും ഒഴിവാക്കാം. 

ആറ്...

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് സ്ട്രെസിനെ നിയന്ത്രിക്കാന്‍ നല്ലത്. അതുപോലെ എരിവുള്ള ഭക്ഷണങ്ങൾ ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ ദഹനക്കേട് പോലുള്ള ദഹനനാളത്തിന്റെ അസ്വസ്ഥതകൾക്ക് കാരണമാകും. ഇതും സ്ട്രെസ് കൂട്ടാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ഏഴ്...

കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് സ്ട്രെസ് കുറയ്ക്കാന്‍ നല്ലത്. 

എട്ട്...

പാൽ ഉൽപന്നങ്ങളായ ചീസ്, തൈര് എന്നിവയും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിച്ചേക്കാം. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

Also read: മുരിങ്ങയ്ക്ക പതിവായി കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...

youtubevideo

click me!