വിറ്റാമിന്‍ ഡിയുടെ കുറവുണ്ടോ? ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരൊറ്റ ഭക്ഷണം

By Web Team  |  First Published Oct 28, 2024, 3:55 PM IST

മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ രാവിലെയുള്ള സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്.


ശരീരത്തിന് ഏറെ പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. അതുപോലെ രോഗ പ്രതിരോധശേഷിക്കും വിറ്റാമിന്‍ ഡി വേണം. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ രാവിലെയുള്ള സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും.

അത്തരത്തില്‍ വിറ്റാമിന്‍ ഡിയുടെ മികച്ചൊരു സ്രോതസാണ് മുട്ട. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇതുകൂടാതെ വിറ്റാമിന്‍ ബി12-വിന്‍റെ സമ്പന്നമായ ഉറവിടമാണ് മുട്ട. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഏറെ നല്ലതാണ്. മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ എയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Latest Videos

undefined

മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. വിറ്റാമിൻ എ, സെലീനിയം, സിങ്ക് എന്നിവയുൾപ്പെടെ മുട്ടയിൽ കാണപ്പെടുന്ന പോഷകങ്ങൾ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുകയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. മുട്ടയുടെ മഞ്ഞയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നവയാണ്. മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിൻ ബി 9ന്‍റെ സ്വാഭാവിക രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ പ്രധാനമായ പോഷകമാണ്. 

അയേണിന്‍റെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ ഇവ കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ ഗുണം ചെയ്യും. കോളില്‍ അടങ്ങിയ മുട്ട തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് മുട്ട. പേശികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും. മുട്ടയിൽ അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ.  ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മഗ്നീഷ്യത്തിന്‍റെ കുറവുണ്ടോ? അറിയാം ലക്ഷണങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും

youtubevideo

click me!