സപ്പോട്ട കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍, നിങ്ങള്‍ ഉറപ്പായും അറിയേണ്ടത്...

By Web Team  |  First Published Oct 30, 2023, 11:04 PM IST

വിറ്റാമിന്‍ എ, ബി, സി, അയേണ്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് സപ്പോട്ട. ചിക്കു എന്നു വിളിപ്പേരുള്ള ഈ പഴം ശരീരത്തിന് വേണ്ട ഊര്‍ജ്ജവും ഉന്മേഷവും നല്‍കും. 


നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് സപ്പോട്ട. ചിക്കു എന്നു വിളിപ്പേരുള്ള ഈ പഴം ശരീരത്തിന് വേണ്ട ഊര്‍ജ്ജവും ഉന്മേഷവും നല്‍കും. വിറ്റാമിന്‍ എ, ബി, സി, അയേണ്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് സപ്പോട്ട. സപ്പോട്ട കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

Latest Videos

undefined

ഫൈബര്‍ ധാരാളം അടങ്ങിയ സപ്പോട്ട പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും.

രണ്ട്... 

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ സപ്പോട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

മൂന്ന്... 

സപ്പോട്ടയിലടങ്ങിയ ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയവ ശരീരത്തിന് ഊർജ്ജമേകുന്നു.

നാല്... 

സപ്പോട്ടയിലടങ്ങിയ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. 

അഞ്ച്... 

സപ്പോട്ടയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. 

ആറ്... 

സപ്പോട്ടയില്‍ വിറ്റാമിന്‍ എ ധാരാളം ഉണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

ഏഴ്...

വിറ്റാമിന്‍ എ, ബി, സി എന്നിവയും ആന്റി ഓക്സിഡന്റുകളും സപ്പോട്ടയിൽ ധാരാളം ഉണ്ട്. അതിനാല്‍ സപ്പോട്ട പതിവായി കഴിക്കുന്നത് ചില ക്യാന്‍സറുകളുടെ സാധ്യത കുറച്ചേക്കാം.

എട്ട്...

ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ചയെ തടയാനും സപ്പോട്ട കഴിക്കാം. 

ഒമ്പത്...

ഫൈബര്‍ ധാരാളം അടങ്ങിയ സപ്പോട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

 പത്ത്...

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ സപ്പോട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.  

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: സ്ത്രീകളുടെ ആരോഗ്യത്തിനായി വേണം ഈ പോഷകം...

youtubevideo

click me!