'ഇന്നത്തെ പ്രിയപ്പെട്ട ലഘുഭക്ഷണം'; കൊതിപ്പിക്കുന്ന വീഡിയോയുമായി അഹാന കൃഷ്ണ

By Web Team  |  First Published Jun 27, 2023, 11:04 AM IST

പലപ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അഹാന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുത്തനൊരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് അഹാന. 


നിരവധി ആരാധകരുള്ള യുവനടിയാണ് അഹാന കൃഷ്ണ. നടി എന്നതിലുപരി യൂട്യൂബര്‍ എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ താരമാണ് അഹാന. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 26 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്. അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്.

പലപ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ അഹാന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുത്തനൊരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് അഹാന. മാമ്പഴം ഉപ്പും മുളകുപൊടിയും ചേര്‍ത്ത് കഴിക്കുന്ന വീഡിയോ ആണ് അഹാന പങ്കുവച്ചത്. അധികം പഴുക്കാത്ത മാങ്ങ മുറിച്ച് കഷ്ണങ്ങളാക്കി, അതിലേക്ക് ഉപ്പും മുളക്പൊടിയും വിതറി, യോജിപ്പിച്ച് കഴിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വളരെ അധികം ആസ്വദിച്ചാണ് താരം മാങ്ങ കഴിക്കുന്നത്. 'ഇന്നത്തെ പ്രിയപ്പെട്ട ലഘുഭക്ഷണം, മാങ്ങയും ഉപ്പും മുളകുപൊടിയും. നിങ്ങൾക്കും ഇത് ഇഷ്ടമാണോ?' എന്നും വീഡിയോയ്ക്കൊപ്പം താരം കുറിച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by Ahaana Krishna (@ahaana_krishna)

 

നിരവധി പേരാണ് അഹാനയുടെ വീഡിയോയുടെ താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. ഇത് കണ്ടാൽ വായിൽ വെള്ളം വരാതിരിക്കില്ല എന്നാണ് പലരും കമന്‍റ്  ചെയ്തത്. അടുത്തിടെ ബാങ്കോക്കില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ പോയ അഹാന യാത്രക്കിടയില്‍ മനസു കവര്‍ന്ന ഒരിഷ്ട വിഭവത്തിന്‍റെ ചിത്രവും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. മാംഗോ സ്റ്റിക്കി റൈസ് എന്ന പരമ്പരാഗത തായ് ഡെസ്റ്റേര്‍ട്ട് കഴിക്കുന്നതിന്‍റെ ചിത്രം ആണ് അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നമ്മുടെ ചോറിന്‍റെയും മാമ്പഴ പുളിശേരിയുടെയും തായ് കസിന്‍ സിസ്റ്റായി വരും ഈ ഡെസേര്‍ട്ട് എന്നാണ് അഹാന പറയുന്നത്. തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുന്ന ചോറിനൊപ്പം മാമ്പഴവും ചേര്‍ത്താണ് ഇത് വിളമ്പുന്നത്.  വേനല്‍ക്കാലത്ത് തായ്‌ലന്‍ഡില്‍ ഏറെ പ്രചാരമുള്ള രുചിക്കൂട്ടാണിത്.

Also Read: അറിയാം അത്തിപ്പഴത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!