എപ്പോഴും ക്ഷീണമാണോ? ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

By Web Team  |  First Published Jul 10, 2023, 4:25 PM IST

ചിലര്‍ക്ക് കുറച്ചധികം നേരം വര്‍ക്കൗട്ടോ മറ്റോ ചെയ്യുകയോ കുറച്ചുദൂരം നടക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ ക്ഷീണം തോന്നാം. ഇത്തരക്കാര്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഭക്ഷണക്രമത്തില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ഇല്ലാത്തതാണ് ഇത്തരം ക്ഷീണത്തിന് കാരണം.


ജീവിതത്തില്‍ ക്ഷീണം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായി ക്ഷീണം കാണാറുണ്ട്. കുറച്ചധികം നേരം ജോലി ചെയ്യുകയോ, ദീർഘദൂര യാത്രകൾ ചെയ്യുകയോ, സ്ട്രെസ് മൂലമോ, രാത്രിയിൽ ഉറക്കമില്ലാതിരിക്കുകയൊക്കെ ആണെങ്കിലോ ക്ഷീണം തോന്നാം. എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ, അത് ഒരു മുന്നറിയിപ്പുമാകാം. അത്തരക്കാര്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്. 

ചിലര്‍ക്ക് കുറച്ചധികം നേരം വര്‍ക്കൗട്ടോ മറ്റോ ചെയ്യുകയോ കുറച്ചുദൂരം നടക്കുകയോ ചെയ്താല്‍ ഇത്തരത്തില്‍ ക്ഷീണം തോന്നാം. ഇത്തരക്കാര്‍ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.  ഭക്ഷണക്രമത്തില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ഇല്ലാത്തതാണ് ഇത്തരം ക്ഷീണത്തിന് കാരണം. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Latest Videos

undefined

ഒന്ന്...

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും ഇരുമ്പ്, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ബി-12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡും അടങ്ങിയ മുട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീണം അകറ്റാനും ശരീരത്തിന് ഊര്‍ജം ലഭിക്കാനും സഹായിക്കും. 

രണ്ട്...

ബ്രൗണ്‍ റൈസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോ, ഫൈബര്‍, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ ബ്രൗണ്‍ റൈസ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. 

മൂന്ന്... 

മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജം നല്‍കാനും സഹായിക്കും. 

നാല്...

ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളാണ്  നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ്  ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ ക്ഷീണം അകറ്റാനും എന്‍ര്‍ജി നല്‍കാനും സഹായിക്കും. കൂടാതെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. 

അഞ്ച്... 

ചീര പോലെയുള്ള ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, അയൺ, പൊട്ടാസ്യം, കാത്സ്യം,  തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ക്ഷീണം മാറാന്‍ സഹായിക്കുന്ന ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാലും ചീര ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

നേന്ത്രപ്പഴം ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  നിരവധി പോഷകങ്ങള്‍ അടങ്ങിയ ഒരു ഊര്‍ജ്ജദായകമായ ഭക്ഷണമാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയോടൊപ്പം സൂക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ പ്രകൃതിദത്ത പഞ്ചസാരകളും പഴത്തില്‍ അടങ്ങിയിരിക്കുന്നു. ഊര്‍ജ്ജത്തിന്‍റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സും പഴത്തില്‍ ധാരാളമുണ്ട്. അതിനാല്‍‌ നേന്ത്രപ്പഴം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീണമകറ്റാനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും സഹായിക്കും. 

ഏഴ്...

ബെറി പഴങ്ങളാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി,  ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ എന്‍ര്‍ജി നല്‍കാന്‍ സഹായിക്കും. 

എട്ട്...

നട്സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും മഗ്നീഷ്യവും അയേണും വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയൊക്കെ അടങ്ങിയ ബദാം പോലെയുള്ള നട്സ് കഴിക്കുന്നതും ശരീരത്തിന് വേണ്ട ഊര്‍‌ജം ലഭിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: ദിവസവും ബ്രൊക്കോളി കഴിച്ചാല്‍ ചര്‍മ്മത്തിന് സംഭവിക്കുന്നത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!