വേനല്‍ക്കാലത്ത് കഴിക്കാം ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമടങ്ങിയ ഈ ഭക്ഷണങ്ങള്‍...

By Web Team  |  First Published Apr 29, 2021, 2:20 PM IST

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അത്തരത്തില്‍ വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 


വേനല്‍ക്കാലത്ത് ആരോഗ്യത്തിന്‍റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ വേണം. താപനില കൂടുന്നതിനാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ദിവസം രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം. അതുപോലെ, ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം.

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അത്തരത്തില്‍ വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Latest Videos

undefined

ഒന്ന്...

ഉണക്കമുന്തിരി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡ്രൈഫ്രൂട്സിൽ ഉള്‍പ്പെടുമെങ്കിലും  ആരും അത്രയധികം ഗൗനിക്കാത്ത ഒരാളാണ് ഉണക്കമുന്തിരി. കാണാന്‍ ചെറുതാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റിഓക്സിഡന്‍റുകളുടെ കലവറയാണ് ഉണക്കമുന്തിരി. വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയതിനാൽ ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്കമുന്തിരി സഹായിക്കും. ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യം, അയൺ, ബി കോംപ്ലക്സ് വിറ്റാമിനുകൾ തുടങ്ങിയവയും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ​ഗ്രാം ഷു​ഗറും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉണക്കമുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

ബ്രോക്കോളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.  ഇവയിൽ  ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

ഡാർക്ക് ചോക്ലേറ്റിലും ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. 

നാല്...

വാള്‍നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് വാള്‍നട്സ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

അഞ്ച്...

തക്കാളി ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള തക്കാളി നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്. വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ തക്കാളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Also Read: ഓറഞ്ച് കൊണ്ട് തയ്യാറാക്കാം രുചികരമായ റെയ്ത്ത...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!