മുഖത്ത് വരുന്ന നിറം മാറ്റത്തിന് പിന്നിലെ കാരണങ്ങള്‍; ഒരു പരിഹാരവും...

By Web Team  |  First Published Feb 20, 2024, 3:29 PM IST

ഭക്ഷണത്തിലൂടെ തൊലിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുക എന്നതാണ് ചെയ്യുന്നത്. ചര്‍മ്മത്തിന് ഗുണകരമായ ചേരുവകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.


മുഖചര്‍മ്മത്തിലെ നിറത്തില്‍ വരുന്ന മാറ്റങ്ങള്‍ പലപ്പോഴും ഉള്‍വലിഞ്ഞിരിക്കുന്ന നമ്മുടെ ആരോഗ്യപ്രശ്നങ്ങളെയോ അസുഖങ്ങളെയോ എല്ലാം സൂചിപ്പിക്കുന്നതായിരിക്കാം. ഇതിനെ നിസാരമായി തള്ളിക്കളഞ്ഞാല്‍ പിന്നീട് സങ്കീര്‍ണതകള്‍ ഏറാം. 

മുഖചര്‍മ്മത്തിലെ നിറംമാറ്റത്തിന് പിന്നില്‍ പല കാരണങ്ങളും വരാമെന്ന് സൂചിപ്പിച്ചുവല്ലോ, പ്രധാനമായും മുഖത്ത് നിറം മാറ്റമുണ്ടാകുന്നതിലേക്ക് നയിക്കുന്നത് അധികമായി സൂര്യപ്രകാശം അഥവാ വെയില്‍ ഏല്‍ക്കുന്നതാണ്. 

Latest Videos

undefined

വെയിലേല്‍ക്കുന്നതിന് പുറമെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചില രോഗങ്ങള്‍- പ്രത്യേകിച്ച്സ്കിൻ രോഗങ്ങള്‍, ജനിതകഘടകങ്ങള്‍ എന്നിങ്ങനെയുള്ള കാരണങ്ങളും മുഖ ചര്‍മ്മത്തില്‍ നിറംമാറ്റമുണ്ടാകുന്നതിലേക്ക് നയിക്കാം. ഇതൊന്നുമല്ലാത്ത ചില സന്ദര്‍ഭങ്ങളില്‍ കൂടി മുഖചര്‍മ്മത്തില്‍ നിറംമാറ്റം കാണാറുണ്ട്. 

പ്രസവം, പ്രായാധിക്യം, ആര്‍ത്തവവിരാമം എന്നീ ഘട്ടങ്ങള്‍ ഇതിനുദാഹരണമാണ് ഈ ഘട്ടങ്ങളിലും മുഖത്ത് നിറംമാറ്റം കാണാറുണ്ട്. ഓരോ വ്യക്തിയുടെ കേസിലും കാരണം മനസിലാക്കിയാല്‍ തന്നെയാണ് ഇതിനുള്ള പരിഹാരം തേടാനും സാധിക്കൂ. എങ്കിലും അധികപേരില്‍ മുഖത്ത് നിറംമാറ്റം വരുന്നത് അമിതമായി വെയിലേല്‍ക്കുന്നതിനാല്‍ ആണ് എന്നതുകൊണ്ട് ഇതിന് പരിഹാരമായി ചെയ്യാവുന്നൊരു പൊടിക്കൈ കൂടി പങ്കുവയ്ക്കാം. 

ഭക്ഷണത്തിലൂടെ തൊലിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുക എന്നതാണ് ചെയ്യുന്നത്. ചര്‍മ്മത്തിന് ഗുണകരമായ ചേരുവകളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. മാതളം, ചെറുനാരങ്ങ, കുക്കുമ്പര്‍, കറിവേപ്പില എന്നിവയാണ് ഇതിനായി എടുക്കുന്നത്. ഇവ വച്ച് തയ്യാറാക്കുന്നൊരു ഹെല്‍ത്തി പാനീയത്തെ  കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

ചര്‍മ്മത്തിലെ നിറം മാറ്റം പരിഹരിക്കാൻ ഏറെ സഹായകമാണ് കുക്കുമ്പര്‍. ഇതിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ്, 'സിലിക്ക' എന്നിവയാണ് നിറംമാറ്റം പരിഹരിക്കാൻ സഹായകമാകുന്നത്. മാതളമാണെങ്കില്‍ വൈറ്റമിൻ സി, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാല്‍ സമ്പന്നമാണ് എന്നതിനാല്‍ അതും ചര്‍മ്മത്തിന് ഏറെ ഗുണകരമാകുന്നു. കറിവേപ്പിലയിലും വൈറ്റമിൻ സിയും ആന്‍റി-ഓക്സിഡന്‍റ്സ് കാര്യമായി അടങ്ങിയിരിക്കുന്നു. ചെറുനാരങ്ങാനീരും ചര്‍മ്മത്തിന് ഗുണകരമാകുന്ന വൈറ്റമിൻ സിയുടെ സാന്നിധ്യം കൊണ്ടുതന്നെ ആണ്.

ഇനി എങ്ങനെയാണീ പാനീയം തയ്യാറാക്കുന്നത് എന്ന് നോക്കാം. ഒരു ചെറിയ കുക്കുമ്പര്‍, ആര കപ്പ് മാതളം, 10-12 ഫ്രഷ് കറിവേപ്പിലകള്‍, പകുതി ചെറുനാരങ്ങയുടെ നീര് എന്നിവ നന്നായി ചേര്‍ത്ത് അടി്ച്ചെടുത്ത് സ്മൂത്തിയാക്കുക. ഇത്ര തന്നെ. ഇനിയിത് കഴിച്ചാല്‍ മാത്രം മതി. 

Also Read:- ഊണിന് ശേഷം രസം കഴിക്കുന്നത് എന്തിനാണെന്ന് അറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!