Health Tips: പേശികളുടെ വളർച്ചയ്ക്ക് അഥവാ മസില്‍ പെരുപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങൾ...

By Web Team  |  First Published Mar 12, 2024, 7:46 AM IST

സിക്സ് പാക്കിനായി കഠിന പരിശ്രമം നടത്തുന്നവരുമുണ്ട്. എന്നാല്‍ മസില്‍ കൂട്ടാന്‍ ഭക്ഷണകാര്യത്തില്‍ കൂടി ശ്രദ്ധ വേണം. അത്തരത്തില്‍ പേശികളുടെ വളർച്ചയ്ക്ക് അഥവാ മസില്‍ പെരുപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 


പേശികളുടെ വളർച്ച ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് പ്രധാനമാണ്.  ശക്തമായ പേശികൾ അഥവാ മസിലുകള്‍ സന്ധികൾക്ക് പിന്തുണ നൽകുന്നു. കൂടാതെ പരിക്കുകളുടെ സാധ്യത കുറയ്ക്കുകയും, മൊത്തം ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാര്‍ പലപ്പോഴും ജിമ്മില്‍ പോയി മസില്‍ കൂട്ടാന്‍ ശ്രമിക്കാറുണ്ട്. സിക്സ് പാക്കിനായി കഠിന പരിശ്രമം നടത്തുന്നവരുമുണ്ട്. എന്നാല്‍ മസില്‍ കൂട്ടാന്‍ ഭക്ഷണകാര്യത്തില്‍ കൂടി ശ്രദ്ധ വേണം. അത്തരത്തില്‍ പേശികളുടെ വളർച്ചയ്ക്ക് അഥവാ മസില്‍ പെരുപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

1. ചിക്കൻ ബ്രെസ്റ്റ്

Latest Videos

undefined

പേശി വളര്‍ച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡുകളും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചിക്കന്‍ ബ്രെസ്റ്റ്.  കൂടാതെ ഇവയില്‍ കൊഴുപ്പ് കുറവാണ്. കൂടാതെ വിറ്റാമിനുകളും (ബി വിറ്റാമിനുകൾ പോലെ) ധാതുക്കളും (ഫോസ്ഫറസ് പോലുള്ളവ) ധാരാളമായി അടങ്ങിയിട്ടുമുണ്ട്. 

2. സാൽമൺ ഫിഷ് 

 പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് സാൽമൺ ഫിഷ്. ഇവ പേശികളുടെ വളര്‍ച്ചയ്ക്ക് മാത്രമല്ല,  ഹൃദയാരോഗ്യം, തലച്ചോറിന്‍റെ പ്രവർത്തനം എന്നിവയ്ക്കും നല്ലതാണ്. 

3. ഗ്രീക്ക് യോഗര്‍ട്ട് 

ഗ്രീക്ക് യോഗര്‍ട്ടില്‍ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മസില്‍ പെരുപ്പിക്കാന്‍ സഹായിക്കും. കൂടാതെ കുടലിന്‍റെ ആരോഗ്യത്തിന് പ്രോബയോട്ടിക്സ്, എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയും ഇവ നൽകുന്നു.

4. മുട്ട

എല്ലാ അവശ്യ അമിനോ ആസിഡുകളുമുള്ള സമ്പൂർണ്ണ പ്രോട്ടീൻ ഉറവിടമാണ് മുട്ട. വിറ്റാമിനുകൾ (ബി 12, ഡി), ധാതുക്കൾ (ഇരുമ്പ്, സിങ്ക്) എന്നിവയാൽ സമ്പന്നമായ മുട്ടയും മസില്‍ പെരുപ്പിക്കാന്‍ സഹായിക്കും. 

5. നേന്ത്രപ്പഴം 

പോഷകങ്ങളാല്‍ സമ്പന്നമാണ് നേന്ത്രപ്പഴം.  ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും മസില്‍ പെരുപ്പിക്കാനും ഇവ സഹായിക്കും.

6. കോട്ടേജ് ചീസ്

കോട്ടേജ് ചീസിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, ഇത് പേശികളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. കൂടാതെ ഇത് കാത്സ്യത്തിന്‍റെ നല്ല ഉറവിടമാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

7. ബ്രൊക്കോളി

നാരുകൾ, വിറ്റാമിനുകൾ (സി, കെ), ആന്‍റിഓക്‌സിഡന്‍റുകള്‍ തുടങ്ങിയ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നതും പേശികളുടെ വീണ്ടെടുക്കലിനെ സഹായിക്കും. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെയും ദഹന പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്തുകയും ചെയ്യും. 

8. മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റുകൾ ധാരാളമുണ്ട്. ഇത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും. ഇതിൽ വിറ്റാമിനുകളും എ, സി  പൊട്ടാസ്യം പോലെയുള്ള ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.  രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 

9. നട്സ്, വിത്തുകൾ

നട്സുകളും വിത്തുകളും ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും അവശ്യ പോഷകങ്ങളുടെയും നല്ല ഉറവിടങ്ങളാണ്. ഇവയും മസിലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Also read: ഈ മത്സ്യം പതിവാക്കൂ, ഉയര്‍ന്ന കൊളസ്ട്രോളിനെ കുറയ്ക്കാം...

youtubevideo


 

click me!