വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി കഴിക്കേണ്ടത്. അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനുമായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
മനുഷ്യ ശരീരത്തിലെ ഏറെ പ്രധാനപ്പെട്ട അവയവമാണ് തലച്ചോറ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും ബുദ്ധിവികാസത്തിനും ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി കഴിക്കേണ്ടത്. അത്തരത്തില്‍ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനുമായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ -3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഡിയും മറ്റും അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് ഓര്‍മ്മശക്തിക്കും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
രണ്ട്...
ബെറി പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഓര്‍മ്മശക്തി കൂടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
മൂന്ന്...
ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാതുക്കളും ഭക്ഷണ നാരുകളും അടങ്ങിയ ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
നാല്...
ഓറഞ്ചാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
അഞ്ച്...
അവക്കാഡോയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പും മറ്റ് വിറ്റാമിനുകളും അടങ്ങിയ അവക്കാഡോയും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ആറ്...
മുട്ടയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലച്ചോറിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും.
ഏഴ്...
നട്സും സീഡുകളുമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ വാള്‍നട്സ്, ഫ്ലക്സ് സീഡ്, ചിയ സീഡ് തുടങ്ങിയവ കഴിക്കുന്നതും ബുദ്ധിവികാസത്തിന് നല്ലതാണ്.
എട്ട്...
ഡാര്‍ക്ക് ചോക്ലേറ്റാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
Also read: കുടലിന്‍റെ അഥവാ വയറിന്‍റെ ആരോഗ്യത്തിനായി ചെയ്യേണ്ട പത്ത് കാര്യങ്ങള്‍...