വിഷമത്തിലാണോ? ഈ എട്ട് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ സങ്കടം മാറ്റാം...

By Web TeamFirst Published Jan 29, 2024, 6:52 PM IST
Highlights

ഹാപ്പി ഹോർമോണുകൾ അഥവാ സന്തോഷം നൽകുന്ന ഹോർമോണുകളായ ഡോപാമൈൻ, സെറോട്ടോണിൻ, ഓക്സിടോസിൻ, എൻ‌ഡോർ‌ഫിനുകൾ‌ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്  ചിലപ്പോള്‍ നിങ്ങളുടെ സങ്കടം മാറ്റാന്‍ സഹായിച്ചേക്കാം. 

മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയോ വിഷമത്തിലൂടെയോ മറ്റോ കടന്നുപോകുമ്പോള്‍ മനസിന് സന്തോഷം നല്‍കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് ഏറെ നല്ലതാണ്. അതിനായി പാട്ടു കേള്‍ക്കാം, നല്ല പുസ്തകങ്ങള്‍ വായിക്കാം, യാത്ര പോകാം, അങ്ങനെ ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്യാം. അതുപോലെ തന്നെ നമ്മുക്ക് സന്തോഷം നല്‍കുന്ന ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഹാപ്പി ഹോർമോണുകൾ അഥവാ സന്തോഷം നൽകുന്ന ഹോർമോണുകളായ ഡോപാമൈൻ, സെറോട്ടോണിൻ, ഓക്സിടോസിൻ, എൻ‌ഡോർ‌ഫിനുകൾ‌ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്  ചിലപ്പോള്‍ നിങ്ങളുടെ സങ്കടം മാറ്റാന്‍ സഹായിച്ചേക്കാം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

Latest Videos

ഡാര്‍ക്ക് ചോക്ലേറ്റാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  സന്തോഷം നല്‍കുന്ന ഹോര്‍മോണായ 
സെറോടോണിൻ അടങ്ങിയതാണ്  ഡാര്‍ക്ക് ചോക്ലേറ്റ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ മൂഡ്  മാറ്റാന്‍ സാഹിക്കും. 

രണ്ട്... 

ഫാറ്റി ഫിഷാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യം കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും മനസിന് സന്തോഷം ലഭിക്കാനും സഹായിക്കും. 

മൂന്ന്... 

വാഴപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സെറോടോണിൻ അടങ്ങിയ ഇവയും നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യും. 

നാല്... 

ഓട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സെറോടോണിൻ ഉത്പാദനത്തെ കൂട്ടാന്‍ ഓട്സ് കഴിക്കുന്നത് ഗുണം ചെയ്യും. അതിലൂടെ നിങ്ങളുടെ വിഷമം മാറാനും ചിലപ്പോള്‍ ഗുണം ചെയ്തേക്കാം. 

അഞ്ച്... 

ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും സഹായിക്കും. 

ആറ്... 

ഗ്രീക്ക് യോഗര്‍ട്ടാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണമായ ഇവ കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും ഗുണം ചെയ്യും. 

ഏഴ്... 

ചീരയാണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ് ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റാന്‍ സഹായിക്കും. 

എട്ട്... 

ഗ്രീന്‍ ടീയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് ഗ്രീന്‍ ടീ.   ഒരു ഗ്ലാസ് ഗ്രീന്‍ ടീ കുടിക്കുന്നതും നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മനസിന് സന്തോഷം ലഭിക്കാനും ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.  

Also read: കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും ഈ ഭക്ഷണങ്ങൾ...

youtubevideo

click me!