തലച്ചോറിന്‍റെ ആരോഗ്യത്തിവായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
തലച്ചോറിന്‍റെ ആരോഗ്യത്തിവായി പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
രണ്ട്...
ബ്ലൂബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
മൂന്ന്...
ബ്രൊക്കോളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ കെയും അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്തേക്കാം.
നാല്...
ഡാര്‍ക്ക് ചോക്ലേറ്റാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കഫൈനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും തലച്ചോറിന് ഗുണം ചെയ്യും.
അഞ്ച്...
മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍കുമിന്‍ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ആറ്...
നട്സും സീഡുകളുമാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ കുട്ടികളുടെ ബുദ്ധിവികാസത്തിനും തലച്ചോറിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
ഏഴ്...
അവക്കാഡോയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ കെ, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ അവക്കാഡോ കഴിക്കുന്നതും തലച്ചോറിന് നല്ലതാണ്.
എട്ട്...
മുട്ടയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ മുട്ട കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ അഞ്ച് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാം...