പ്രോട്ടീൻ, ബി വിറ്റാമിനുകൾ, വിറ്റാമിനുകൾ സി, ഡി, ഒമേഗ-3 ഫാറ്റി ആസിഡ്, സിങ്ക്, ബയോട്ടിൻ, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ടത്.
വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടി കൊഴിയുന്നത്. തലമുടി കൊഴിച്ചില്‍ തടയാനും ആരോഗ്യമുള്ള മുടി വളരാനും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പ്രോട്ടീൻ, ബി വിറ്റാമിനുകൾ, വിറ്റാമിനുകൾ സി, ഡി, ഒമേഗ-3 ഫാറ്റി ആസിഡ്, സിങ്ക്, ബയോട്ടിൻ, ഇരുമ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് തലമുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
undefined
തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ, ബി വിറ്റാമിനുകൾ, കാത്സ്യം തുടങ്ങിയവ അടങ്ങിയ തൈര് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
രണ്ട്...
സാല്‍മണ്‍ ഫിഷാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.
മൂന്ന്...
സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ പഴങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നാല്...
ചീരയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, സിങ്ക്, അയേണ്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
അഞ്ച്...
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളും വിറ്റാമിന്‍ ബിയും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, അമിനോ ആസിഡ് എന്നിവയും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
ആറ്...
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും.
ഏഴ്...
അവക്കാഡോയാണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇയും ബയോട്ടിനും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
എട്ട്...
നട്സാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്കും അയേണും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാം, അണ്ടിപരിപ്പ്, വാള്‍നട്സ് തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ശരീരത്തില്‍ ഇരുമ്പും കാത്സ്യവും ലഭിക്കാന്‍ ഈ ഒരൊറ്റ ഡ്രൈഫ്രൂട്ട് കഴിച്ചാല്‍ മതി...